Showing posts with label കൃഷിഭവന്‍. Show all posts
Showing posts with label കൃഷിഭവന്‍. Show all posts

നെല്‍ക്കര്‍ഷകര്‍ക്ക് റെഡിമെയ്ഡ് പായ്ഞാറ്റടിയും

കടപ്പാട് : മാതൃഭൂമി കൃഷി
സി.കെ.ശശി, ചാത്തയില്‍, മൊബൈല്‍: 9633906049.
നെല്‍ക്കര്‍ഷകര്‍ക്ക് തുണയായി ഇനി റെഡിമെയ്ഡ് പായ്ഞാറ്റടിയും. കര്‍ഷര്‍ക്ക് ആവശ്യാനുസരണം പായ്ഞാറ്റടി തയ്യാറാക്കിക്കൊടുക്കുന്ന പുതിയസംരംഭത്തിന് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറെടുക്കുകയാണ്. കാര്‍ഷിക യന്ത്രവത്കരണത്തിലൂടെയും ഭക്ഷ്യസുരക്ഷാസേനയിലൂടെയും കൃഷിക്ക് പുനര്‍ജന്മം നല്കിയ മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് കര്‍ഷകര്‍ക്കാവശ്യമായ പായ് ഞാറ്റടി തയ്യാറാക്കി നല്കുന്നതിനുള്ള സജ്ജീകരണവും ഒരുക്കുന്നത്. ഇതിനായി ചൈനയില്‍നിന്ന് ഇറക്കുമതിചെയ്ത് ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തിയ യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായതായി കാര്‍ഷികഗവേഷണകേന്ദ്രം മേധാവി ഡോ. ജയ് കുമാരന്‍ പറഞ്ഞു.

നിലമൊരുക്കലും വരമ്പുവെക്കലുംമുതല്‍ കൊയ്ത്തും മെതിയുംവരെ യന്ത്രവത്കരിക്കാനും കാര്‍ഷിക യന്ത്രവത്കരണത്തില്‍ പരിശീലനം സിദ്ധിച്ച ഭക്ഷ്യ സുരക്ഷാസേനാ യൂണിറ്റുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപിക്കാനും നേതൃത്വംനല്കിയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പുതിയസംരംഭം നെല്‍കൃഷി കൂടുതല്‍ എളുപ്പവും ലാഭകരവുമാക്കാന്‍ വഴിതെളിക്കും. വിവിധ തരത്തിലുള്ള ഞാറ്റടികള്‍ തയ്യാറാക്കി ഞാറ്റടിയുടെ ബലവും ഗുണനിലവാരവും നടീലിന്റെ കാര്യക്ഷമതയും പരിശോധിച്ചുവരികയാണിപ്പോള്‍, ദൂരസ്ഥലങ്ങളിലേക്ക് ഞാറ് കൊണ്ടുപോകാനുള്ള പെട്ടികള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണവും നടക്കുന്നു. സ്ഥലപരിമിതിമൂലം സാധാരണ ഞാറ്റടികള്‍ തയ്യാറാക്കുന്നതിന് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പായ് ഞാറ്റടി എന്ന സംവിധാനം നിലവില്‍വന്നത്.

ഒരേക്കര്‍നിലം നടാനുള്ള ഞാറ്റടിക്ക് 10 സെന്റ് സ്ഥലം വേണ്ടിയിരുന്ന സ്ഥാനത്ത് ഒരു സെന്റിലൊരുക്കിയ പായ്ഞാറ്റടി മതിയാവുമെന്ന് മാത്രമല്ല യന്ത്രനടീലിന് പായ് ഞാറ്റടിതന്നെ വേണംതാനും. പായ്ഞാറ്റടി കൈകൊണ്ട് തയ്യാറാക്കുന്നതിലെ ക്ലേശവും തൊഴിലാളി ദൗര്‍ലഭ്യവും ഒറ്റയടിക്ക് പരിഹരിക്കുന്നതാണ് പുതിയ സംവിധാനം. ഒരു കുതിരശക്തിയുള്ള യന്ത്രത്തില്‍ ട്രേകളില്‍ ഞാറ്റടി മിശ്രിതം നിറയ്ക്കാനുള്ള ടാങ്ക്, അത് നനയ്ക്കാനുള്ള സംവിധാനം, വിത്തും മേല്‍മണ്ണും നിറയ്ക്കാനുള്ള ടാങ്കുകള്‍ എന്നിങ്ങനെ നാലുഭാഗങ്ങളുണ്ട്. റെയിലില്‍ വരിയായി ഘടിപ്പിച്ചിരിക്കുന്ന ഈ ഭാഗങ്ങള്‍ ക്രമാനുഗതമായി ചലിക്കുമ്പോള്‍ പ്ലാസ്റ്റിക് ട്രേകളില്‍ പായ്ഞാറ്റടി രൂപപ്പെടും. വിത്തും വെള്ളവും മണ്ണും വീഴുന്നതിന്റെ അളവ് ക്രമപ്പെടുത്താനുള്ള സംവിധാനങ്ങളും യന്ത്രത്തിലുണ്ട്. ഒരേക്കര്‍നിലത്ത് നടീല്‍ നടത്താന്‍ ഏകദേശം 120 ട്രേ പായ്ഞാറ്റടിവേണ്ടിവരുമെന്ന് ഡോ. ജയ്കുമാരന്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ 600 ട്രേ ഞാറ്റടികളാണ് യന്ത്രത്തില്‍നിന്ന് ലഭിക്കുക. ഒരു മണിക്കൂര്‍ക്കൊണ്ട് അഞ്ചേക്കര്‍ നിലത്ത് നടാനുള്ള ഞാറ്റടികള്‍ തയ്യാറാക്കാമെന്നര്‍ഥം. ഇവ 14 ദിവസത്തിനുശേഷം യന്ത്രനടീലിന് ഉപയോഗിക്കാം. കര്‍ഷകര്‍ ആവശ്യാനുസരണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ഞാറ്റടികള്‍ എത്തിച്ചുകൊടുക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പായ്ഞാറ്റടികള്‍ വിതരണം ചെയ്യുന്ന വ്യവസായ സംരംഭങ്ങള്‍ നിലവിലുണ്ട്. കേരത്തിലെ കര്‍ഷകര്‍ക്കും താമസിയാതെ ഈ സൗകര്യം ലഭ്യമാവും. ഫോണ്‍: 0487 2370051.


ലേഖനത്തിലേക്കുള്ള ലിങ്ക് : http://www.mathrubhumi.com/agriculture/story-288361.html


Read More...

വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍

വിളകള്‍ ഇറക്കുതിന്‌ അനുസരിച്ച്‌ കൃഷിഭവന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്‌.
കൂടാതെ ഗ്രാമസഭ അഗ്രോക്ലിനിക്കികള്‍ എന്നിവ വഴിയും  അപേക്ഷകള്‍ സ്വീകരിക്കും

പാട്ട കൃഷിക്കുള്ള ആനുകൂല്യം ലഭിക്കുന്നതിന്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക-
  1.  യഥാര്‍ത്ഥ കര്‍ഷകനായിരിക്കണം, 
  2.  നികുതി രശീതി, പാട്ട രശീതി  എന്നിവ ഹാജരാക്കണം. 
 
കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടരേഖകള്‍
  1. ക്ഷേമനിധി അംഗത്വ സര്‍ട്ടി‍ഫിക്കറ്റ്‌,
  2. വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടി‍ഫിക്കറ്റ്‌, 
  3. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ‍ കോപ്പി എന്നിവ പഞ്ചായത്ത്‌ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്‌. 
കര്‍ഷകന്‌ തളിപ്പറമ്പ്കരിമ്പം ട്രെയിനിംഗ്‌ സെന്ററില്‍ വച്ച്‌ പരിശിലനം നല്‍കിവരുന്നുണ്ട്.കൂടാതെ നല്ല 
കൃഷിയിടം സന്ദര്‍ശനം,കാര്‍ഷിക സര്‍വ്വകലാശാലസന്ദര്ശനം, ഫാം ടൂര്‍ പാക്കേജ്‌ എന്നി‍വ വര്‍ഷത്തിലൊരിക്കല്‍ 
കൃഷിഭവന്‍ മുഖാന്തിരം നടത്തിവരുന്നു‍.


മണ്ണ്‌ പരിശോധന നടത്തുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

പറമ്പിന്റെ നാലുകോണില്‍ നിന്നും അര ഇഞ്ച്‌ ആഴത്തില്‍ v ആകൃതിയില്‍ മുറിച്ച്‌ ചുരണ്ടിയെടുത്ത മണ്ണ്‌ മിക്സ്‌ ചെയത്‌ 
രണ്ട്‌ വശത്തുനിന്നും മണ്ണ്‌ നീക്കം ചെയ്യുക. അര കിലോ ആയാല്‍ ആമണ്ണ്‍കവറിലാക്കി  വിളയുടെ പേര്‌ , 
സര്‍വ്വേ നമ്പര്‍, കര്‍ഷകന്റെപേര്‌ തുടങ്ങിയവ എഴുതി  മണ്ണ്‌ പരിശോധന ലാബില്‍ നല്‍കുക

വിത്തുകള്‍ മുഴപ്പിലങ്ങാട്‌ റെയില്‍വെ ഗെയ്റ്റിന്‌ സമീപമുള്ള  സര്‍ക്കാര്‍ അംഗീകൃത ഫാമില്‍ നിന്ന് ലഭ്യമാണ്‌.
Read More...

തലശ്ശേരി നഗരസഭയ്ക്ക കീഴിലെ കൃഷിഭവനുകള്‍

തലശ്ശേരി നഗരസഭ പരിധിക്കുള്ളില്‍ 2 കൃഷി ഭവനുകള്‍ സ്ഥിതിചെയ്യുന്നു.
     1 കോടിയേരി കൃഷിഭവന്‍ : ഫോണ്‍ 2358243
     2 തലശ്ശേരി കൃഷി ഭവന്‍ :  ഫോണ്‍ 2344703
കോടിയേരി കൃഷിഭവന്‍-
കൃഷി ഓഫിസര്‍- നീന.കെ മാടപ്പിടിക
കൃഷി അസിസ്റ്റന്റ്- പ്രേമന്‍
കോടിയേരി ഈങ്ങയില്‍പിടിക ടൗണില്‍ നിന്നും 700 മീറ്റര്‍ ഉള്ളില്‍   സ്വന്തമായ കെട്ടിടത്തില്‍ കോടിയേരി കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നു.

നഗരസഭയിലെ 17, 18, 19, 20, 21, 22, 23, 24, 25, 28, 29, 30, 31, 33 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 8.632 ചതുരശ്ര കിലോമീറ്റര്‍ (2132 ഏക്കര്‍ 93 സെന്റ്) വിസ്തീര്‍ണ്ണമുള്ള കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.  

തലശ്ശേരി കൃഷിഭവന്‍ -
കൃഷി അസിസ്റ്റന്റ് -പുരുഷോത്തമന്‍
തലശ്ശേരി നഗരസഭയിലെ 36 വാര്‍ഡുകള്‍ ഈ കൃഷിഭവന്‍ പരിധിയില്‍ വരുന്നു. 
തലശ്ശരി ടൗണ്‍ഹാളിനടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.

സേവനങ്ങള്‍

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ചാല്‍ :
10 ദിവസത്തിനകം അപേക്ഷ കൃഷിഭവനില്‍ കൊടുക്കേണ്ടതാണ്.
സ്ഥലത്തിന്റെ പുതിയ നികിതി രസീറ്റ് സഹിതം അപേക്ഷയുടെ 2 കോപ്പികള്‍  നല്‍കേണ്ടതാണ്.
അപേക്ഷ ഫോറം ബൂക്ക് സ്റ്റാളുകളില്‍ നിന്നും ലഭിക്കുന്നതാണ്.
ഇന്‍ഷ്യൂറന്‍സ് പദ്ധതികള്‍
കൃഷിഭവന്‍ മുഖാന്തിരം കാര്‍ഷികവിളകള്‍ക്ക് ഗവര്‍മെന്റിന്റെ സഹായത്തോടെ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ പദ്ധതികള്‍ നടപ്പിലാക്കുന്നു.
തെങ്ങിന്   2 രുപ വിഹിതം അടച്ചാല്‍ തെങ്ങ് നശിച്ചാല്‍ ഇന്‍ഷുറന്‍സ് തുകയായി 1000 രുപ ലഭിക്കും.
വാഴക്ക് 2 രുപ അടച്ചാല്‍ കുലച്ച വാഴയ്ക്ക് 50 രൂപ, കുലയ്ക്കാത്ത വാഴയ്ക്ക് 25 രുപ  കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്.
ബേങ്ക് വായ്പ എടുത്ത് കൃഷി ചെയ്യുന്ന വിളകള്‍ക്ക് പ്രത്യേകമായി നാഷണല്‍ ഇന്‍ഷ്യുറന്‍സ് സ്കീം പ്രകാരം വിളകള്‍ക്ക് ബേങ്ക് ഇന്‍ഷ്യുര്‍ ചെയ്യുന്ന പദ്ധതി ഉണ്ട്.

വളം. വിത്ത്, നടീല്‍ വസ്തുക്കളുടെ വിതരണം

കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ  സബ് സിഡിയോടുകൂടി കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്തുവരുന്നു.
10 തെങ്ങില്‍ കുടുതല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് വളം വിതരണം ചെയ്യുന്നത്.
വിത്തുകള്‍ ,നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്കില്‍ തുക ഇടാക്കികൊണ്ട് വിതരണം നടത്തിവരുന്നു, ആവശ്യമുള്ളവര്‍ സ്ഥലത്തിന്റെ നികുതി റസീറ്റ് സഹിതം കൃഷിഭവന്‍ മുഖേന ബന്ധപ്പെടെണ്ടതാണ്.

മണ്ണ് പരിശോധന
കര്‍ഷകര്‍ക്ക്, സൗജന്യമായി മണ്ണ് പരിശോധിച്ച് ഏത് കൃഷിക്ക് അനുയോജ്യമാണ്, ഇപ്പോള്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് ഏതെല്ലാം  വളങ്ങള്‍ എത്ര അളവില്‍ നല്‍കണം എന്നു വിശദമായി റിപ്പോര്‍ട്ട് കൊടുക്കുന്ന സംവിധാനം നിലവില്‍ ഉണ്ട്.

മണ്ണ്  പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല തട്ടുകളായിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മേല്‍ മണ്ണ് മാറ്റി 10 സെന്റിമീറ്റര്‍ മുതല്‍ 25 സെന്റിമീറ്റര്‍ വരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഏകദേശം 500 ഗ്രാം മണ്ണ് ശേഖരിക്കണം.
വിവിധഭാഗങ്ങളില്‍ നിന്ന് എടുത്ത മണ്ണ് എല്ലാം  കുട്ടിയോജിപ്പിച്ച് കുറഞ്ഞത് 400 ഗ്രാം മണ്ണ് എടുത്ത് പരിശോധനയ്ക്ക് കൊണ്ടുവരേണ്ടതാണ്.
ഒരു മാസത്തിനകം മണ്ണിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതായിരിക്കും .
രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍
തെങ്ങുകളില്‍ കണ്ടുവരുന്ന മണ്ഡരി ബാധക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൗജന്യമായി കീടനാശിനി പ്രയോഗം.
  
എല്ലാ വിളകള്‍ക്കും ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുളള വിവരണങ്ങളും അതിനെതിരായി ചെയ്യേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ചും കര്‍ഷകര്‍ക്ക് ക്യഷി സ്ഥലത്ത് പോയി പറഞ്ഞുകൊടുക്കുകയും ആവശ്യമായ മരുന്നുകള്‍ എഴുതികൊടുക്കുകയും ചെയ്യുന്നു.

കൃഷിഭവന്‍ മുഖേന മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
Read More...

കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍


കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍

1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് - നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.
2. പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് - നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് - തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ  ഹാജരാക്കണം.
4. മണ്ണ് പരിശോധന - 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം - 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.
6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി - നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്് 1 ന് 2രൂപ പ്രകാരം.
7. കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി
8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
9. കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ
നല്‍കുന്ന സേവനങ്ങള്‍.
10. രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും   പുതുക്കലും.
11. അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.
12. നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.
13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.
14. കാര്‍ഷിക പരിശീലന പരിപാടികള്‍
15. സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം - നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.
16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ - നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
17. കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് - 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.
Read More...

Share