കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ പദ്ധതി

കേന്ദ്ര ഗവണ്‍മെന്റ്‌ ധനകാര്യ മന്ത്രാലയത്തിന്റേയും സംസ്ഥാനതല ബാങ്കിംഗ്‌ അവലോകന സമിതിയുടേയും നിര്‍ദ്ദേശ പ്രകാരം നിലവില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷിക വായ്പ എടുത്തിട്ടില്ലാത്തവരോ കുടിശ്ശികക്കാര്‍ അല്ലാത്തവരോ ആയ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ പദ്ധതി ജില്ല­യില്‍ ഊര്‍ജ്ജിതമാക്കുന്നു. കുറഞ്ഞ പലിശ നിരക്കും കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കുള്ള പ്രത്യേക പലിശ ഇളവും അടക്കം ആകര്‍ഷകമായ ഹ്രസ്വകാല കാര്‍ഷിക ഓവര്‍ഡ്രാഫ്റ്റ്‌ പദ്ധതിയാണ്‌ കിസാന്‍ ക്രഡിറ്റ്‌ കാര്‍ഡ്‌. ഇതിന്റെ പ്രയോജനം ഇനിയും ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ എല്ലാ കര്‍ഷകരും അടു­ത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്‌ ലീഡ്‌ ബാങ്ക്‌ ജില്ലാ മാനേജര്‍ അറിയിച്ചു. കിസാന്‍ ക്രഡിറ്റിനുള്ള പൊതു അപേക്ഷാഫോറം കൃഷിഭവനുകളില്‍ ലഭിക്കും. കൃഷിഭവനുകള്‍ മുഖേനയോ നേരിട്ടോ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share

  • തേനീച്ച വളര്‍ത്തല്‍
  • പമ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണങ്ങള്‍
  • മണ്ണിന്റെ ആത്മാവിനെ തിരിച്ചുപിടിച്ച വേങ്ങേരി
  • ഉള്ളി