നോനി അഥവാ മഞ്ഞണാത്തി


വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഇന്ന് നമ്മുടെ നാട്ടില്‍ അന്യംനിന്നു പോകാന്‍ സാധ്യതയുള്ള മഞ്ഞണാത്തി എന്ന നോനി.  ആയുര്‍വേദ -സിദ്ധ - യുനാനി മരുന്നുകളുടേയും ഒരു പ്രധാന ചേരുവയാണ് ഈ സസ്യം.  മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്.
വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമായ ഈ സസ്യം ആയുര്‍ വേദം, സിദ്ധ യുനാനി എന്നീ ചികിത്സാ രീതികളിലും നിരവധി ഔഷധങ്ങളുടെ പ്രധാന ചേരുവയാണ്.

ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം , ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ , ആര്‍ത്തവ പ്രശ്നങ്ങള്‍, വന്ധ്യത,  എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ടത്രെ.  ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും ഇത് പ്രവര്‍ത്തിച്ച് വരുന്നു.

ആരോഗ്യ പാനീയമായ നോനിയുടെ വിവിധ ഉല്പന്നങ്ങള്‍ കമ്പോളങ്ങളില്‍ ലഭ്യമാണ്. നോനിചായ , നോനി സോപ്പ്, നോനി സൌന്ദര്യ വര്‍ദ്ധകങ്ങള്‍ , വാര്‍ധക്യ നിയന്ത്രണ പാനീയങ്ങള്‍ ലഭിച്ചു വരുന്നു. പാപ്പിനിശ്ശേരിയിലെ തീരപ്രദേശത്ത് ദേശീയ പാതയ്ക്കു സമീപം മഞ്ഞണാത്തി ആരാലും ശ്രദ്ധിക്കപ്പെടാതെ, തിരിച്ചറിയപ്പെടാതെ വളരുന്നുണ്ട്. തീരപ്രദേശങ്ങളില്‍ വലിയ പരിപാലനമില്ലാതെ ജൈവ കൃഷിരീതിയില്‍ ഇത് കൃഷി ചെയ്യാവുന്നതാണ്.
നോനി ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയങ്ങള്‍ കീച്ചേരി ബസ്സ് സ്റ്റോപ്പിന് സമീപത്തെ നാഗാര്‍ജ്ജുന ഔഷധ ശാലയില്‍ നിന്നും ലഭിക്കുന്നതാണ്. 

2 comments:

sajudheen said...

njaan ithu kandittundu.. thank you 4 the info..

Unknown said...

വേരിക്കോസ് വെയിൻ മാറുമോ? ഇതിന്റെ ഉപയോഗം കൊണ്ട്?

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share

  • മുരിങ്ങയിലുണ്ട് ഔഷധക്കലവറ
  • കാലിവളര്‍ത്തലുകാര്‍ക്കു തുണയായി കറവയന്ത്രം
  • ഔഷധസസ്യങ്ങളും ഉപയോഗങ്ങളും
  • അമരക്കൃഷി
  • കാര്‍ഷിക സംഗമം - 2012