പ്രൂനിംഗ്

  പ്രൂനിംഗ് കൂടുതല്‍ കായ്കള്‍ ഉണ്ടാകാനും, ചെടികള്‍ നല്ല രീതിയില്‍ വളരാനും ഒക്കെ നല്ലതാണെന്ന് അറിയാം., പരീക്ഷിക്കണമെന്നുണ്ടോ ?




വീഡിയോ കാണുക :


മുന്തിരിയുടെ വീഡിയോയിൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇനത്തിന്റെ അനുസരിച്ച് പ്രുനിങ്ങിൽ വ്യത്യാസം ഉണ്ട്. അതുകൊണ്ട് എല്ലാത്തിനും ഇതുപോലെ രണ്ടു മുകുളങ്ങൾ നിരത്തിയുള്ള spur പ്രുനിംഗ് അല്ല വേണ്ടത്. concord ഇനത്തിനു  കുറേക്കൂടി നീളത്തിൽ മുറിക്കുന്ന cane പ്രുനിംഗ് രീതി ആണ് വേണ്ടത്. പിന്നെ ഇതൊന്നും അങ്ങനെ കൃത്യമായി പാലിക്കണം എന്നൊന്നും ഇല്ല കേട്ടോ. പരീക്ഷിക്കുക, പരീക്ഷിച്ചവരോട് ചോദിക്കുക, നാടിനു പറ്റിയ രീതി തിരഞ്ഞെടുക്കുക.
കുരു മുളപ്പിച്ചു എടുക്കാതെ നല്ല ചെടിയുള്ള ആരുടെ എങ്കിലും കൈയില നിന്നും ലയെരിംഗ് ചെയ്തു എടുക്കാമോ എന്ന് നോക്കുക, അത് പറ്റിയില്ലെങ്കിൽ കമ്പ് മുറിച്ചു വേര് പിടിപ്പിച്ചു നടുക. ഇനി കുരു മുളപ്പിച്ചു നട്ടത് ആണ് ഉള്ളതെങ്കിൽ അതിലേക്കു നല്ല ഇനങ്ങളെ ഗ്രാഫ്ടു ചെയ്യുക
മുന്തിരി നന്നായി വളരുകയും കായിക്കുകയും ചെയ്യണമെങ്കിൽ ശരിയായ പ്രൂനിംഗ് വളരെ ആവശ്യമാണ്‌. ഇത്രയും വളർന്ന ചെടികള ആണെങ്കില തലേ വര്ഷത്തെ വളര്ച്ചയുടെ 80-90% ഉം മുറിച്ചു കളയാം .
ഇനി പുതിയ തളിരുകളും കായ ഉള്ള കുലകളും ഒന്നിച്ചാണ് ഉണ്ടായി വരുന്നത്.

മുന്തിരിയുടെ ഇനവും, നടുന്ന സ്ഥലത്തെ കാലാവസ്ഥയും, കയറ്റി വിടാൻ ഉപയോഗിക്കുന്ന സംവിധാനയും എല്ലാം അനുസരിച്ച് പല രീതികളിൽ അതിനെ പ്രൂണ്‍ ചെയ്യും. കൂടുതൽ നീളത്തിൽ മുറിച്ച കുറച്ചു ശാഖകൾ ഉള്ള കേഇൻ (cane ) പ്രൂനിങ്ങും ചെറിയ നീളത്തിൽ കൂടുതൽ ശാഖകൾ
 നിരത്തുന്ന സ്പർ (spur ) പ്രൂനിങ്ങും ആണ് രണ്ടു പ്രധാന രീതികള . അതിൽ തന്നെ Single Curtain Cordon, Umbrella Kniffin, Geneva Double Curtain, Four-Arm Kniffen സിസ്റ്റം എന്നൊക്കെയുള്ള കടിച്ചാൽ പൊട്ടാത്ത പേരുകളിൽ ആണ് ഈ രീതികള അറിയപ്പെടുന്നത്.

ഈ ട്രെല്ലിസ്സിന്റെ എല്ലായിടത്തും ചെല്ലുവാൻ പറ്റിയതും, അധികം കാട് പിടിച്ചു പോകാതെ എല്ലായിടത്തും വെയില് കിട്ടതക്കതുമായ രീതിയിൽ മുറിക്കുന്നു. പുതിയ തളിരുകൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ എല്ലാം പച്ചയായി ഈ ചെടികൾ തന്നെ ആയിരുന്നോ മുൻപ് ഇലയില്ലാതതായി നിന്നിരുന്നതെന്ന് സംശയിക്കുന്നപോലെ വളരും.
നാട്ടിൽ മുന്തിരി വളര്താൻ താല്പ്പര്യം ഉള്ളവര അവിടെ പറ്റിയ ഇനങ്ങൾ ഏതാണെന്ന് ആദ്യം തന്നെ അറിയുക. എല്ലാ ഇനങ്ങളും എല്ലായിടത്തും നന്നായി വളരുകയില്ല. നാട്ടിലെ ചൂടിനും മഴക്കും പറ്റിയത് ഏതാണെന്ന് അറിയണം. കുരു മുളപ്പിച്ചു എടുക്കാതെ നല്ല ചെടിയുള്ള ആരുടെ എങ്കിലും കൈയില നിന്നും ലയെരിംഗ് ചെയ്തു എടുക്കാമോ എന്ന് നോക്കുക, അത് പറ്റിയില്ലെങ്കിൽ കമ്പ് മുറിച്ചു വേര് പിടിപ്പിച്ചു നടുക. ഇനി കുരു മുളപ്പിച്ചു നട്ടത് ആണ് ഉള്ളതെങ്കിൽ അതിലേക്കു നല്ല ഇനങ്ങളെ ഗ്രാഫ്ടു ചെയ്യുക.
നന്നായി പരിപാലിച്ചാൽ മുന്തിരി ചെടികൾ 50 മുതൽ 100 വര്ഷം വരെ വളരുമത്രേ! അത് കൊണ്ട് നടുമ്പോൾ അതിനു പറ്റിയ സ്ഥലം കണ്ടു പിടിക്കുക. ചെടികൾക്ക് നന്നായി വെയില് കൊള്ളണം. ഒരു മാതിരി ഏതു മണ്ണിലും വളരും, എന്നാലും PH 6.5 നും 7.5 നും ഇടയിൽ ഉള്ളതും നന്നായി വെള്ളം വാർന്നു പോകുന്നതും ആയ മണ്ണാണ് നല്ലത്. കുന്നിൻ ചെരുവുകൾ ഏറ്റവും നല്ലതാണ്. ധാരാളം കമ്പോസ്റ്റും മറ്റു ജൈവ വളങ്ങളും ചേര്ത്ത, നല്ല ആഴത്തിൽ കിളച്ച മണ്ണിൽ നടുക.
ചെടികൾ കയറ്റി വിടാനുള്ള സംവിധാനം ആദ്യം തന്നെ ഉണ്ടാക്കുക. ആദ്യ വര്ഷം തന്നെ അതിൽ കയറാൻ പറ്റിയ രീതിയിൽ പ്രൂണ്‍ ചെയ്തു അവയെ ട്രെയിൻ ചെയ്യുക. സാധാരണ പുതിയ തളിരുകൾ വരുന്നതിനു ഒന്ന് ഒന്നര മാസം മുന്പാണ് ഇവിടെ ചെയ്യുന്നത്.
ഞങ്ങൾ രണ്ടു ആഴ്ച കൂടുമ്പോൾ ഇലകളിൽ കമ്പോസ്റ്റു ടി യും ഫിഷ്‌ എമൽഷനും സീ വീട് എമൽഷനും സ്പ്രേ ചെയ്യും. ഏപ്രിലിലും ഒക്ടോബെരിലും കമ്പോസ്റ്റും ഉണക്ക ചാണകവും ഇടും.
ചെടി വച്ച് നന്നായി പിടിച്ചു കഴിഞ്ഞാൽ (2-3 വര്ഷം) മുന്തിരിക്ക് അധികം നനക്കാതതാണ് നല്ലത്. ചെടിയെ എത്രയും stress ചെയ്യുന്നോ കായകൾക്ക്‌ അത്രയും രുചി കൂടുമെന്നാണ്. (ഓരോ വർഷത്തെയും മഴയുടെ അളവും കാലാവസ്ഥ വ്യതിയാനങ്ങളും അനുസരിച്ച് ഒരേ തോട്ടത്തിലെ മുന്തിരികല്ക്ക് രുചിയിൽ ചെറിയ വ്യത്യാസങ്ങൾ കാണും. ചില വയിൻ കുടി വിദഗ്ദന്മാർ ഏതു വർഷത്തിൽ എവിടെ ഉണ്ടായ മുന്തിരിയിൽ നിന്നും ഉണ്ടാക്കിയതാണ് എന്നൊക്കെ നോക്കും) .

കായകൾ ഉണ്ടായി കഴിഞ്ഞു ഒരുപാട് മഴ ഉണ്ടായാൽ അവയിൽ പൂപ്പൽ ഉണ്ടാകാറുണ്ട്. അതിനു ഒരു പ്രതിവിധി കായകൾക്ക്‌ നന്നായി വെയിലും കാറ്റും കൊള്ളാൻ പറ്റിയ രീതിയിൽ ഇലകളും തണ്ടുകളും മുറിച്ചു കളയുക എന്നതാണ്. കായകൾ ചെടിയിൽ കിടന്നു തന്നെ പഴുക്കണം. പറിച്ചാൽ പിന്നെ പഴുക്കുകയില്ല. ഇലകൾ പല വിഭവങ്ങൾ ഉണ്ടാക്കാൻ ഇവിടുത്തുകാർ ഉപയോഗിക്കാറുണ്ട്.
ഈ ചെടികൾക്ക് ഇതുവരെ രോഗങ്ങള ഒന്നും ഉണ്ടായിട്ടില്ല, കഴിഞ്ഞ വര്ഷം മഴ കൂടുതൽ ആയിരുന്നതുകൊണ്ട് കുറച്ചു പൂപ്പൽ ഉണ്ടായത് ഒഴിച്ച് . ഇവിടെ Japanese beetle എന്നാ ഒരു മഹാ ശല്യക്കാരൻ വണ്ട്‌ ആണ് മുഖ്യ ശത്രു.
 അഗ്രി ഷോപ്പില്‍ നിന്ന് വാങ്ങിയതാണ്..ഇതിനെ ഇനി എങ്ങനെ മുന്‍പോട്ടു കൊണ്ട് പോകണം?
 
        വളരെ ഏറെ വർഷങ്ങൾ നില്ക്കുന്ന ചെടി ആയതിനാൽ അതിനു പറ്റിയ ഒരു സ്ഥലം തിരഞ്ഞെടുക്കുക. വെയിലും വായു സഞ്ചാരവും വളരെ ആവശ്യം ആണ്. കുറച്ചു വലിയ കുഴി ഉണ്ടാക്കി അതിൽ കമ്പോസ്റ്റും മണ്ണും കൂടി ഉള്ള മിക്സ്‌ ചേര്ക്കുക. എന്നിട്ട് കുഴിച്ചു വക്കുക. ഗ്രാഫ്റ്റ് ചെയ്ത ചെടി ആണെങ്കില ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിനു മുകളില ആയി നടുക. മുകളിലേക്ക് കയറി പോകാൻ ഉള്ള സംവിധാനം ഉടൻ തന്നെ ചെയ്തു കൊടുക്കുക. ഒരു വര്ഷം കഴിഞ്ഞു പ്രൂനിംഗ് തുടങ്ങാം. അത്രയേ ഉള്ളൂ.
ചൂടത്ത് മുന്തിരി എന്നല്ല ഒരു ചെടിയും പ്രൂണ്‍ ചെയ്യുന്നത് നല്ലതല്ലല്ലോ. ഇവിടെ ആണെങ്കില പൊതുവെ ഒന്നുകിൽ തണുപ്പ് തുടങ്ങുമ്പോൾ (ചെടികള ആ വര്ഷത്തെ വളര്ച്ച നിരത്തി dormant ആകുമ്പോൾ) അല്ലെങ്കിൽ തണുപ്പ് മാറി വളരാൻ തുടങ്ങുമ്പോൾ ആണ് ചെടികളെ പ്രൂണ്‍ ചെയ്യുന്നത്. മുന്തിരിയുടെ കാര്യത്തിൽ കുറച്ചു വ്യത്യാസം ഉണ്ട്. തണുപ്പ് മുഴുവൻ മാറുന്നതിനു മുന്പാണ് ഇത് മുറിക്കാൻ പറയുന്നത്. ഇതൊക്കെ പല കര്ഷകരും വർഷങ്ങൾ ആയി പരീക്ഷിച്ചു നല്ലതായി കണ്ടെത്തിയ കാര്യങ്ങൾ ആണ്. അതുപോലെ നാട്ടിലും പരീക്ഷിച്ചു ഏതാണ് പറ്റിയ സമയം എന്ന് അറിയണം.









കടപ്പാട് :
cyril.johns

1 comments:

ushmiljaci said...

Slingo is the new all-new Asian casino, and it looks like
The Slingo is the new all-new Asian casino, and it looks 포커 족보 순위 like a lot of 888스포츠 fun. Slingo, Asian slots, and 골인 뱃 slots will arrive soon 먹튀 사이트 조회 in a new state 러시안 룰렛 가사 with the

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share