ജൈവകീടനാശിനികൾ

പുകയിലക്കഷായം
അഞ്ച് ലിറ്റർ വെള്ളത്തിൽ അരകിലോ പുകയില നന്നായി ചതച്ചിടുക. മറ്റൊരു പാത്രത്തിൽ 150 ഗ്രാം അലക്ക് സോപ്പ് കുറച്ച് വെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം 24 മണിക്കൂറിനുശേഷം ഒന്നിച്ച് ഒരു പാത്രത്തിലാക്കുക. ഇങ്ങനെയുണ്ടാക്കുന്ന മിശ്രിതം 7 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് കീടനാശിനിയായ് ചെടികളിൽ പ്രയോഗിക്കാം.

വേപ്പുലായനി
ഒരു ലിറ്റർ വെള്ളത്തിൽ 1 ഗ്രാം വേപ്പിൻ കുരു നന്നായി അരച്ച് കിഴികെട്ടിയിടുക. 12 മണിക്കൂറിന്‌ ശേഷം ഈ കിഴി പിഴിഞ്ഞെടുത്ത് വെള്ളം നേരിട്ട് കീടബാധയുള്ള ചെടികളിൽ തളിച്ചാൽ ചെടികളെ ബാധിക്കുന്ന ചെറിയ പുഴുക്കലെ നശിപ്പിക്കാൻ സാധിക്കും.
കൂടാതെ വേപ്പിന്റെ കുരുവോ ഇലയോ പച്ചത്തൊണ്ടിൽ ഇട്ട് കത്തിച്ച് അതിന്റെ പുകകൊള്ളിച്ചാൽ ചെടികളെ ബാധിക്കുന്ന ചെറിയ കീടങ്ങൾ നശിക്കും.

മണ്ണെണ്ണ മിശ്രിതം
ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ ലായനി തണുത്തതിന്‌ ശേഷം അതിലേക്ക് 8 ലിറ്റർ മണ്ണെണ്ണ ചേർത്ത് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതത്തിൽ മൊത്തം അളവിന്റെ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചാൽ തണ്ടുകൾക്കുള്ളിലെ കീടങ്ങൾ നശിക്കും. ഈ കീടനാശിനി പ്രധാനമായും ഉപയോഗിക്കേണ്ടത് ചെറിയ ചെടികളിലായാണ്‌.

തുളസിയില മിശ്രിതം
ഇതിലേക്കയി 100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക. ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം. ഈ കീടനാശിനി സസ്യങ്ങളിലെ നീര്‌ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌ ഉപയോഗിക്കാം.

കാന്താരിമുളക് ലായനി
ഈ കീടനാശിനി ചെടികളുടെ ഇലകൾ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കതിനായാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. 10 ഗ്രാം കാന്താരിമുളക് 1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർക്കുന്നു. ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ രോഗബാധ നിലയ്ക്കുന്നതാണ്‌.

വേപ്പ് - മഞ്ഞൾപ്പൊടി ലായനി
വേപ്പിന്റെ എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക്(വേപ്പിൻപിണ്ണാക്ക്) കുറച്ച് വെള്ളത്തിൽ കുതിർക്കുക. നല്ലതുപോലെ കുതിർന്നതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കിയത് ചെർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കും.

ജീവാമൃതം
ജീവാമൃതം ഉണ്ടാക്കാൻ 200 ലിറ്റർ വെള്ളം ടാങ്കിൽ നിറച്ച് അതിൽ 10 കിലോഗ്രാം ചാണകം, നാലു ലിറ്റർ ഗോമൂത്രം, രണ്ടു കിലോഗ്രാംവീതം ശർക്കര, മുതിര, രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതൽപ്പുറ്റിലെ മണ്ണ് എന്നിവ ചേർക്കുന്നു. തുടർന്ന് അതിൽ ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കുന്നു. തണലത്തുള്ള ഒരു ടാങ്കിലാണ് ഈ മിശ്രിതം സൂക്ഷിക്കുന്നത്. ദിവസവും മൂന്നുതവണ വീതം ഇളക്കുക. നാലുദിവസത്തിനു ശേഷം ഈ മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന വണ്ണം നേർപ്പിച്ച് വിളകൾക്കു നൽകുന്നു.

3 comments:

sanketdaruwala said...

Your Article Provided Good Knowledge & Very Easy To ReadWhite Grubs/Uret Persemaian Padi

Roshan Singh said...

This article helped me to understand the concept. Thank you for sharing this article to us. Learned many thing from this . Thank you . White Grubs/Uret Persemaian Padi

darmasari said...


This information is very helpful, Thank You for sharing such valuable information with us. Read more

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share