Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

രോഗശാന്തിയേകും കറ്റാര്‍വാഴ

കറ്റാര്‍വാഴ സൌന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്.

വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍ വാഴ. ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍ , ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

സൌന്ദര്യസംരക്ഷണത്തില്‍ കറ്റാര്‍വാഴ മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? അല്‍പ്പം കറ്റാര്‍വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ലി മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു നല്ലതാണ്.

കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും .

ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.

കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

രോഗശാന്തിയേകും കറ്റാര്‍വാഴ

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.

പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും.

ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴ ജെല്ലി തടവുന്നത് റേസര്‍ അലര്‍ജി, മുറിപ്പാടുകള്‍ ഇവ ഇല്ലാതാക്കും.
കടപ്പാട് : അമൃത് ടി‌വി
======================================================================
അലോവേര (Aloe Vera) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ (Indian Aloe) എന്നാണ് പറയുന്നത്. ഇതിന്റെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട് രൂപസാദൃശ്യമുള്ളതും തടിച്ച് മാംസളവുമാണ്. ലില്ലി വര്‍ഗത്തില്‍‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെ രണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ‍ധാരാളം കാണാവുന്നതാണ്. കറ്റാര്‍‍വാഴ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരി
യുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെ വിശേഷിപ്പിക്കുന്നു.

ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. സ്നിഗ്ദ്ധഗുണവും ശീതവീര്യവുമാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. ഇലച്ചാര്‍ ലേപനമായും എണ്ണകാച്ചുന്നതിലെ നീരായും ഉള്ളില്‍ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചു വരുന്നു. ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായി ഉപയോഗിക്കുന്നു

ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്. മുടി കൊഴിച്ചില്‍‍, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവ അകറ്റാന്‍‍ കറ്റാര്‍വാഴയുടെ ചാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയ ക്രമീകരണം, വിശപ്പു വര്‍ദ്ധിപ്പിക്കല്‍‍, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കള്‍ ഇല്ലാതാക്കല്‍‍ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.

സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍‍ വാഴയ്ക്ക് വളരെ അന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണ്. ആയുര്‍‍വേദത്തില്‍‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായ രക്തസ്രാവം തടയുന്നു.

ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.

നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍‍ ധാരാളം ജലം ഉള്ളതിനാലും പോഷകഗുണങ്ങള്‍‍, ഔഷധഗുണങ്ങള്‍‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.

കടപ്പാട് : കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍ (kif.gov.in)
Read More...

മഞ്ഞള്‍ മാഹാത്മ്യം

മഞ്ഞള്‍

കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പില്‍ വളരുന്ന മ‍ഞ്ഞള്‍ കേവലം ഭക്ഷ്യവസ്തു, സൌന്ദര്യവര്‍ദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുര്‍കുമ ലോംഗ എന്നതാണ് മഞ്ഞളിന്‍റെ ശാസ്ത്രീയ നാമം.

മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന രാസവസ്തുവിനുണ്ട്.ഇത് ഒരു ആന്‍റി- ഓക്സിഡന്‍റ് കൂടി
യാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങള്‍ അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങളെ നീക്കം ചെയ്യാനും കുര്‍ക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.

മുറിവുപറ്റിയാല്‍ അതില്‍ മ‍ഞ്ഞള്‍പ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങള്‍ കുത്തിയ സ്ഥലത്ത് പച്ചമ‍ഞ്ഞള്‍ ഉരസിയാല്‍ വിഷശക്തി കുറയും. പച്ചമഞ്ഞളും വേപ്പെണ്ണയും ചേര്‍ത്ത ലേപനം മുഖക്കുരുക്കള്‍ക്ക് മീതെ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പുരട്ടി ശീലമാക്കുക. രണ്ടാഴ്ച കൊണ്ട് മുഖകാന്തി വര്‍ദ്ധിയ്ക്കും. മഞ്ഞള്‍ക്കഷ്ണങ്ങള്‍ കുതിര്‍ത്ത് അരച്ചെടുത്തതും ഗോതന്പ്പ്പൊടിയും സമം നല്ലെണ്ണയില്‍ യോജിപ്പിച്ച ശേഷം അര മണിക്കൂര്‍ വീതം ദിവസേനെ മുഖത്തും കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. ഒരാഴ്ച ഇങ്ങനെ തുടര്‍ന്നാല്‍ അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞുപോവും. കറുക, മ‍ഞ്ഞള്‍ , കടുക്കത്തോട് , എള്ള് , അമൃത് , ഇവ തുല്യ അളവി ലെടുത്ത് പാലില്‍ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.
കടപ്പാട് : അമൃത ടി‌വി
-----------------------------------------------------------------------------------------------------------

സിന്‍ജിബറേസി (Zingiberacea) കുടുംബത്തില്‍ പെട്ട മഞ്ഞളിന്റെ ശാസ്ത്രനാമം കുര്‍കുമാ ലോങ്ഗാ ലിന്‍ (Curcuma Longa Lin.) എന്നാണ്. ഇതിനെ സംസ്കൃതത്തില്‍ ഗൌരി, ഹരിദ്ര, രജനി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു.
ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുണ

്ട് മഞ്ഞളിന്. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൌന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള മണ്ണും ചൂടുള്ള അന്തരീക്ഷവുമുണ്ടെങ്കില്‍ ടെറസ്സിലോ ചാക്കിലോ മഞ്ഞള്‍ വളര്‍ത്താം.

ഔഷധയോഗ്യ ഭാഗം : സമൂലം
കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ലേഹ്യത്തിലെ പ്രധാന ചേരുവ മഞ്ഞളാണ്.

ചര്‍മ്മരോഗം, വ്രണം, ചൊറി, മൈഗ്രെയിന്‍ എന്ന തലവേദന തുടങ്ങിയവക്ക് മഞ്ഞള്‍ പ്രതിവിധിയാണ്.

പ്രസവിച്ച സ്ത്രീകള്‍ക്ക് പച്ചമഞ്ഞളും നാട്ടുമാവിന്റെ തൊലിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുളിക്കാന്‍ നല്കുന്നത് മേനിയുടെ ശുദ്ധീകരണത്തിന് ഉത്തമമാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണവും മണവും സ്വാദും നല്‍കുന്നു. രക്തശുദ്ധിക്കും നിറം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു.

പ്രമേഹത്തിന് നല്ലതാണ്. മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍‍ പൊടി ഇവ ചേര്‍ത്ത് പതിവായി സേവിക്കുക.

ശരീരത്തില്‍‍ ‍ചൊറിച്ചില്‍,വിഷജന്തുക്കള്‍ കടിക്കുക എന്നിവയുണ്ടായാല്‍ മഞ്ഞള്‍ അരച്ചിട്ടാല്‍ മതി. തേനീച്ച, കടന്നല്‍ എന്നിവ കുത്തിയ സ്ഥലത്ത് മഞ്ഞള്‍ അരച്ച് തേച്ചാല്‍ വീക്കം, കടച്ചില്‍ എന്നിവ ഭേദപ്പെടുന്നതാണ്.

അലര്‍ജിക്ക് നല്ലതാണ്. തുമ്മല്‍ ഇല്ലാതാക്കും.

മുറിവില്‍ മഞ്ഞള്‍ പൊടിയിട്ടാല്‍ പെട്ടെന്ന് ഉണങ്ങും.

വിഷബാധക്ക് വളരെ നല്ലതാണ്. തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക. പച്ചമഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ തേള്‍, പഴുതാര, ചിലന്തി ഇവ കടിച്ചുള്ള നീരും വേദനയും ശമിക്കുകയും മുറിവുണങ്ങുകയും ചെയ്യും.
 പൂച്ച കടിച്ചാല്‍‍ മഞ്ഞളും വേപ്പിലയും മൂന്നുനേരം അരച്ചിടുക.

തേനീച്ച കുത്തിയാല്‍‍ മഞ്ഞളും വേപ്പിലയും അരച്ചിടുക. (മഞ്ഞളും തകരയിലയും സമം കൂട്ടി മൂന്ന് നേരം അരച്ചിടുക)
സൌന്ദര്യം കൂടാന്‍ രാത്രിയില്‍‍ ഉറങ്ങുന്നതിനുമുമ്പ് പച്ചമഞ്ഞള്‍‍ അരച്ച് മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക. മഞ്ഞളും മഞ്ഞളിലയും സേവിക്കുന്നതും അരച്ച് ലേപനം ചെയ്യുന്നതും ചര്‍മകാന്തി കൂട്ടും.
പച്ചമഞ്ഞള്‍, തെറ്റിവേര്, പുളിയാറില, തൃത്താവ്, തെറ്റിപ്പൂവ്, തുമ്പ വേര്, പിച്ചകത്തില, കടുക്ക എന്നിവ അരക്കഞ്ചു വീതമെടുത്ത് കല്കണ്ടംചേര്‍ത്ത് നെയ്യ് കാച്ചി സേവിച്ചാല്‍ ഉദരപ്പുണ്ണ് ശമിക്കും.
വിഷജന്തുക്കള്‍ കടിച്ചാല്‍ മഞ്ഞള്‍, തഴുതാമ, തുളസിയുടെ ഇല, പൂവ് എന്നിവ സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടോപ്പം 6ഗ്രാം വീതം ദിവസവും മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിച്ചാല്‍ വിഷം പൂര്‍ണമായും ശമിക്കും.
മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്.
സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് പൂശിയാല്‍ ശമനമുണ്ടാകും.
കുഴിനഖം, വളംകടി എന്നിവ മാറാന്‍ മഞ്ഞളും മൈലാഞ്ചിയിലും നല്ലത് പോലെ അരച്ച് കെട്ടുക. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച് രണ്ടുനേരം പുരട്ടിയാല്‍ കുഴിനഖം മാറും. കുഴിനഖത്തിന് വേപ്പെണ്ണയില്‍‍ മഞ്ഞളരച്ചിടുക.
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒര മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും.
വേപ്പിലയും മഞ്ഞളും കൂടി അരച്ചത് ചൊറി, ചിരങ്ങ് എന്നിവ ശമിക്കാന്‍ സഹായിക്കും.
വാതം, പിത്തം, ത്വക്ക് രോഗങ്ങള്‍, എന്നിവയെ ചെറുക്കാനും മഞ്ഞളിനാകും.
ചൂടും ഈര്‍പ്പവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ സമൃദ്ധമായി വളരുന്ന മഞ്ഞളിന്റെ മണ്ണിനടിയില്‍ വളരുന്ന പ്രകന്ദമാണ് ഭക്ഷ്യ-ചികിത്സാ ഭാഗം. ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെടിയുടെ ഇലകള്‍ക്ക് മഞ്ഞകലര്‍ന്ന പച്ചനിറമാണ്.
കടപ്പാട് : കെ‌ഐ‌എഫ് ( kif.gov.in)

Read More...

പ്ലാവ്‌

 പ്ലാവ്‌

ശാസ്ത്രീയ നാമം:
ഇനങ്ങള്‍: മുട്ടം വരിക്ക, സിംഗപ്പൂര്‍
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണ്ണാണ്‌ പ്ലാവു നടാന്‍ അനുയോജ്യം. ഉഷ്‌ണമേഖലാപ്രദേശങ്ങളിലാണ്‌ പ്ലാവ്‌ നന്നായി വളരുന്നത്‌.
നടീല്‍ സമയം : കാലവര്‍ഷത്തിനു മുമ്പാണ്‌ പ്ലാവ്‌ നടുവാന്‍ അനുയോജ്യം.
ആവശ്യമായ വിത്ത് : തൈകളോ/ ഗ്രാഫ്‌റ്റോ നടാനുപയോഗിക്കാം.
നടീല്‍ അകലം: 60 x 60 x 60 സെ.മീ. അളവിലുള്ള കുഴിയില്‍ ഇട്‌ നടാവുന്നതാണ്‌. 12-15 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്‌.
വളപ്രയോഗം : 10 കി. ജൈവവളം ഒരു കുഴിക്ക്‌ എന്ന രീതിയില്‍ നല്‍കാവുന്നതാണ്‌.
കീട നിയന്ത്രണം: രോഗ നിയന്ത്രണം : വിളവെടുപ്പ്: തൈകള്‍, നട്ട്‌ 8 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതും, ഗ്രാഫ്‌റ്റ്‌ ചെടികള്‍ നട്ട്‌ 3 വര്‍ഷം കൊണ്ട്‌ കായ്‌ഫലം തരുന്നതായും കാണുന്നു.
വിളവ്:
Read More...

തണ്ണിമത്തന്‍

 തണ്ണിമത്തന്‍

ശാസ്ത്രീയ നാമം:
ഇനങ്ങള്‍: അര്‍ക്ക മണിക്ക്‌, ഷുഗര്‍ബേബി, അര്‍ക്കജ്യോതി, പുസ ബേദാന (വിത്തില്ലാത്ത ഇനം)
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നല്ല സൂര്യപ്രകാശം ലഭിക്കുന്ന വരണ്ട കാലാവസ്ഥയാണ്‌ തണ്ണിമത്തന്‍ കൃഷിക്ക്‌ അനുയോജ്യം 30-35 oC വരെയുള്ള താപനില ഈ വിളയ്‌ക്ക്‌ ഉത്തമമായി കാണുന്നു. മണല്‍ പ്രദേശങ്ങളാണ്‌ കൃഷിക്ക്‌ അനുയോജ്യം.
നടീല്‍ സമയം : നവംബര്‍, ജനുവരി
ആവശ്യമായ വിത്ത് : 3.5 - 5 കി.ഗ്രാം./ഹെക്ടര്‍.
നടീല്‍ അകലം: വിത്തു തടങ്ങളിലോ/ കുഴിയിലോ 2 x 3 മീ എന്ന അകലത്തില്‍ നടാവുന്നതാണ്‌.
വളപ്രയോഗം : അടിവളമായി അഴുകിയ ചാണകപൊടിയോ / കമ്പോസ്‌റ്റോ 20-25 ടണ്‍ വരെ ഹെക്ടറിനു നല്‍കാവുന്നതാണ്‌. NPK 70:25:25 കി.ഗ്രാം./ഹെക്ടര്‍ എന്ന തോതില്‍ നല്‍കണം.
വിള പരിചരണം: ആദ്യഘട്ടങ്ങളില്‍ നന അത്യാവശ്യമാണ്‌. കായ വന്നു കഴിഞ്ഞാല്‍ നന കുറയ്‌ക്കാം.
കീട നിയന്ത്രണം:
  • ചുവന്നമത്തന്‍ വണ്ട്‌: കാര്‍ബറില്‍ 0.2% തളിക്കുന്നത്‌ വണ്ടിനെ നിയന്ത്രിക്കും.
രോഗ നിയന്ത്രണം :
  • മൃദുരോമപൂപ്പ്‌: മാങ്കോസേബ്‌ 0.2% തളിക്കുക.
  • പൊടികുമിള്‍ രോഗം: നൈഗ്രോഫിനോള്‍ 0.05% തളിക്കുക.
വിളവ്: 30-50 ടണ്‍ / ഹെക്ടര്‍
Read More...

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

ഇലക്കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.
ഇതിന്റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മുരിങ്ങയുടെ വേരില്‍നിന്നും  തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.
മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍
മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.
രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.
കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.
അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.
അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.
പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്.
*
പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷി വര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈ ഫലം ലഭിക്കും.
*
മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
*
വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്നു പൊട്ടി ഒലിച്ചിറങ്ങുന്നതായ പശ എള്ളെണ്ണ ചേര്‍ത്ത് കര്‍ണരോഗങ്ങളില്‍ കര്‍ണപൂരണാര്‍ഥം പ്രയോഗിക്കാം.
*
മുരിങ്ങപ്പശ തലവേദനയുള്ളപ്പോള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് ചെന്നിപ്രദേശത്ത് പുരട്ടുന്നത് ആശ്വാസമേകും.
*
മുരിങ്ങക്കുരുവില്‍ നിന്നുമുള്ള എണ്ണ കപ്പലണ്ടി എണ്ണയോടൊപ്പം ചേര്‍ത്ത് പുറമേ പുരട്ടുന്നത് വാതസംബന്ധമായ നീരും വേദനയും കുറയ്ക്കും.
*
മുരിങ്ങവേരിന്‍ കഷായം കവിള്‍കൊണ്ടാല്‍ കലശലായ തൊണ്ടവേദന ശമിക്കും. ജ്വരം, വാത രോഗങ്ങള്‍, അപസ്മാരം, ഉന്മാദം, വിഷബാധ എന്നിവയകറ്റാനും ഈ കഷായം സേവിക്കാവുന്നതാണ്.
*
മഹോദരം, കരള്‍ രോഗം, പ്ലീഹാരോഗം തുടങ്ങിയവയില്‍ മുരിങ്ങവേരും കടുകും ചേര്‍ത്ത് കഷായം വെച്ച് സേവിക്കുന്നത് ഏറെ ഫലം ചെയ്യും.
*
നീര്‍വീക്കത്തില്‍ മുരിങ്ങവേരരച്ച് പുറമേ പുരട്ടുന്നതും ഉത്തമമാണ്.




Read More...

അമിതരക്തസമ്മര്‍ദം കുറയ്ക്കാനും വെളുത്തുള്ളി


വീണ്ടും വെളുത്തുള്ളി മാഹാത്മ്യം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള വെളുത്തുള്ളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാറ്റിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.

ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.

രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാ ബ്ലോക്കേഴ്‌സ്‌പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ. കാനിന്റീഡ് പറയുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദരത്തില്‍ കാണപ്പെടുന്നതിന്, വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പറയുന്നു.
Read More...

കറിവേപ്പില ഒരു ഔഷദ സസ്യം


“കറിക്കുമുമ്പൻ ഇലക്കു പിമ്പൻ”.കറിവേപ്പില മറ്റു ഇലക്കറികളെ പോലെ ആഹാരവസ്തു അല്ലങ്കിലും ആഹാരത്തിനു രുചി വർദ്ദിപ്പിക്കുന്ന ഒരിലയാണു ! എന്നാൽ ധാരാളം ജീവകങ്ങളും ഔഷദഗുണങ്ങളും അടങ്ങിയിരിക്കുന്ന ഈ സസ്യത്തിന്റെ ജന്മ നാട് നമ്മുടെ ഭാരതം തന്നെ.കറികളുടെ സ്വാദ്,സുഗന്ദം എന്നിവ വർദ്ദിപ്പിക്കാനാണു ഇതു പ്രധാനമായും ഉപയോഗിക്കുന്നതു ! എന്നിരുന്നാലും നമ്മുക്ക് ഇതിന്റെ ഔഷദഗുണങ്ങൾ ഒന്ന് പരിശോദിക്കാം....

1) പാദ സൌന്ദര്യത്തിനു പച്ചമഞ്ഞളും കരിവേപ്പിലയും അരച്ചു തുടർച്ചയായി 3 ദിവസം ഉപയോഗിച്ചാൽ ഉപ്പൂറ്റി രോഗത്തിനു ശമനം കിട്ടും .
2) കറിവേപ്പിലയിട്ട് കാച്ചിയ ഏണ്ണ മുടി കൊഴിച്ചിൽ തടയാനും മുടിക്കു കറുപ്പ് നിറം നൽകാനും ഉത്തമാണു.
3) കറിവേപ്പിലക്കുരു ചെറുനാരങ്ങനീരിൽ അരച്ചു തലയിൽ തേച്ചു അരമണിക്കൂർ സ്നാനം ചെയ്യുക. തലയിലെ പേൻശല്യവും താരനും മാറികിട്ടും.
4) ദഹനത്തിനും ഉദരരോഗത്തിനും കരിവേപ്പില അത്യുത്തമമാണു.
5) ഇറച്ചി കഴിച്ചതുകൊണ്ടുണ്ടാവുന്ന ദഹനപ്രശ്നത്തിനു ഇഞ്ചിയും കരിവേപ്പിലയും അരച്ചു മോരിൽചേർത്തു കഴിച്ചാൽ ശമനം കിട്ടും.
6) കാലിലെ പുഴുക്കടി മാറികിട്ടാൻ കറിവേപ്പിലയും മഞ്ഞളും അരച്ചിട്ടാൽ മതി .
7) ചർമ്മരോഗങ്ങൾ മാറികിട്ടാൻ കറിവേപ്പില അരച്ചു കുഴമ്പായി ഉപയോഗിച്ചു നോക്കൂ..ശമനം കിട്ടും.
8) അരുചി മാറികിട്ടാൻ കറിവേപ്പില മോരിൽ കലക്കികുടിക്കുക.


        “കറിവേപ്പില പോലെ വലിച്ചെറിയുക” എന്ന പ്രയോഗം തന്നെ ഇന്ന് മുതൽ മാറ്റാൻ തയ്യാറാവുക ! നമ്മുടെ വീട്ടുമുറ്റത്തെ മണമില്ലാത്ത മുല്ലയായ കറിവേപ്പില വിദേശരാജ്യങ്ങളിൽ ഇന്ന് സ്വർണ്ണ ഇലയാണു.പ്രതേകിച്ചു മിഡിൽ ഈസ്റ്റിൽ. കറിവേപ്പില വിറ്റ് ഉപജീവനം കഴിയുന്നവർ ഇവിടെയുണ്ടെന്നതും മറ്റൊരു യാഥാർത്യം........................!!!
Read More...

Share