ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.
എരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ് എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു
എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത്
Courtesy : http://www.zubaidaidrees.blogspot.com
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)