-വിശ്വനാഥന്‍ ഒടാട്ട്
വേനല്‍ക്കാലമായാല്‍ തീപ്പിടിത്തവും, വര്‍ഷകാലമായാല്‍ കാറ്റും മഴയും മൂലമുള്ള നാശനഷ്ടവും റബ്ബര്‍ മരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണ്. ഇതുകൂടാതെ മറ്റു പ്രകൃതിദുരന്തങ്ങള്‍, വന്യമൃഗങ്ങള്‍, മനുഷ്യന്‍, വാഹനങ്ങള്‍ മുതലായവ കൊണ്ട് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ വേറെയും.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുള്ള ഒരു വിളയാണ് റബ്ബര്‍. മൊത്തം റബ്ബര്‍ കൃഷിയുടെ ഏകദേശം 83 ശതമാനവും അതായത്, 4,78,500 ഹെക്ടറോളം റബ്ബര്‍ തോട്ടങ്ങള്‍ കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ റബ്ബര്‍ കര്‍ഷകര്‍ നാമമാത്രമായ പ്രീമിയം അടച്ച് മേല്‍പ്പറഞ്ഞ റിസ്‌ക്കുകള്‍ കവര്‍ ചെയ്യാവുന്ന റബ്ബര്‍ പ്ലാന്റേഷന്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് ഗുണകരമായിരിക്കും.
ഈ പോളിസി നല്‍കുന്നത് ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയാണ്. ഏത് വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും, തോട്ടമുടമകള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും പോളിസിയില്‍ ചേരാവുന്നതാണ്.
റബ്ബര്‍ തോട്ടങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാവുന്നതാണ്. തൈ നട്ട് ഉത്പാദനത്തിന് അഥവാ ടാപ്പിങ്ങിന് തയ്യാറാവുന്നതുവരെയുള്ള കാലഘട്ടം (അതിന് ഏതാണ്ട് ഏഴോ എട്ടോ വര്‍ഷം വേണ്ടിവരും). ഉത്പാദനം തുടങ്ങി ഏകദേശം 17 വര്‍ഷം വരെ മികച്ച ഉത്പാദനശേഷിയുള്ള സമയം. ടാപ്പിങ് ആരംഭിച്ചശേഷം റബ്ബര്‍ മരങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ട്, തൈ നട്ട് 8 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ പ്രായമെത്തുന്നതുവരെ ഇന്‍ഷുര്‍ ചെയ്ത് സംരക്ഷിക്കാവുന്നതാണ്. എട്ട് വര്‍ഷം മുതല്‍ 13 വര്‍ഷം വരെ പ്രായമായ റബ്ബര്‍ മരങ്ങള്‍ക്ക് ഹെക്ടര്‍ ഒന്നിന് 2094 രൂപയാണ് വാര്‍ഷിക പ്രീമിയം അടക്കേണ്ടത്. 14 വര്‍ഷം മുതല്‍ 19 വര്‍ഷം വരെ ഇത് 1675 രൂപയും, 20 വര്‍ഷം മുതല്‍ 22 വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 1250 രൂപയും 23 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ പ്രായമായ മരങ്ങള്‍ക്ക് 838 രൂപയുമാണ് വാര്‍ഷിക പ്രീമിയം. ഇതോടൊപ്പം 12.36 ശതമാനം സേവന നികുതി കൂടി ബാധകമായിരിക്കും.
കൃഷിയിടത്തിലെ 75 ശതമാനം മരങ്ങള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ പരിപൂര്‍ണ നഷ്ടമായും അതിനുതാഴെ നാശനഷ്ടമുണ്ടായാല്‍ ഭാഗികമായ നഷ്ടമായും കമ്പനി കണക്കാക്കുന്നു. ഭാഗികമായ നഷ്ടമുണ്ടായാല്‍ ഓരോ റബ്ബര്‍ മരത്തിന്റെയും പ്രായത്തിനനുസരിച്ച് 1217 രൂപ വരെ ക്ലെയിം കിട്ടാവുന്നതാണ്.
പോളിസി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കമ്പനിയുടെ തിരുവനന്തപുരത്തുള്ള ഓഫീസുമായോ കമ്പനി അംഗീകൃത ബ്രോക്കിങ് കമ്പനികളുമായോ ബന്ധപ്പെടാവുന്നതാണ്.
odatt@aimsinsurance.in

0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)