 ശാസ്ത്രീയ നാമം: ഇനങ്ങള്‍: അമൃത, മൗറീഷ്യസ്, ക്യൂ. വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷി ചെയ്യുന്ന മൗറീഷ്യസ് ഇനം പൈനാപ്പിളിന്റെ കൃഷിരീതിയാണ് താഴെ വിവരിക്കുന്നത്. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 15-30 oC വരെ ചൂടുള്ള കാലാവസ്ഥയാണ് പൈനാപ്പിള്‍ കൃഷിക്ക് യോജ്യം. നടീല്‍ സമയം : ഏപ്രില്‍- മെയ്; ആഗസ്റ്റ് - സെപ്‌റ്റംബര്‍ ആവശ്യമായ വിത്ത് : വിത്തുപരിചരണം: 500 -1000 ഗ്രാം തൂക്കം വരുന്ന കാനിയാണ് നടാന്‍ അനുയോജ്യം. 1.1 ബോര്‍ഡോ മിശ്രിതത്തില്‍ മുക്കി മടുന്നത് രോഗം വരാതിരിക്കുവാന്‍ സഹായിക്കും.ജലസേചനത്തിനായി ചാല് തടങ്ങള്‍ക്കിടയില്‍ നല്‍കാറുണ്ട്. നടീല്‍ അകലം: ഉയര്‍ന്ന ഇരുവരി തടങ്ങളിലാണ് 45ഃ 30 സെ.മീ. അകലത്തില്‍ കാനി നടുന്നത്. വളപ്രയോഗം : നടുന്ന സമയത്ത് അടിവളമായി 25 ടണ്‍/ ഹെക്ടര്‍ ജൈവവളം നല്‍കേണ്ടതാണ്. NPK 8:4:8: ഗ്രാം / ചെടി / വര്‍ഷം എന്ന തോതില്‍ വളപ്രയോഗം പല തവണകളായി നല്‍കണം. ഹോര്‍മോണ്‍ പ്രയോഗം: 39-42 ഇലയുള്ള ചെടികളില്‍ 25 പി.പി.എം, എത്തിഫോണ്‍ തളിക്കാം 1 കി. യൂറിയ, 20 ഗ്രാം കാല്‍സ്യം കാര്‍ബണേറ്റ് എന്നിവയോടൊപ്പം 1.25 മി.ലി. എത്തിഫോണ്‍ 50 ലി വെള്ളവും ചേര്‍ത്ത് ലായനി 50 മി.ലി വീതം ഒരു ചെടിക്ക് ഒഴിക്കണം. കീട നിയന്ത്രണം: - മീലിമുട്ട: ക്വിനാല്‍ ഫോസ് 0.25-.5 % വീര്യമുള്ളത് മീലിമുട്ടയെ നിയന്ത്രിക്കുവാനായി മണ്ണില്‍ വേരോട് ചേര്‍ന്ന് ഒഴിച്ചു കൊടുക്കേണ്ടതാണ്.
രോഗ നിയന്ത്രണം : - വേരു ചീയല്‍: നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക. മണ്ണ് 1 % ബോര്‍ഡോ മിശ്രിതം ഒഴിച്ച് കുതിര്‍ക്കുക.
വിളവ്: |
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)