അമരക്കൃഷി




വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍ ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക് വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്. ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ് അമര ധാരാളം കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് വിരളമായേ കാണാനുള്ളൂ.
Indian Butter Bean - ഫാബേസീ (Fabaceae) സസ്യകുടുംബത്തിലെ പയറുവര്‍ഗം. ശാസ്ത്രനാമം: ഡോളിക്കോസ് ലാബ്ലാബ് (Dolichos lablab) ഇത് ചിരസ്ഥായിയായി വളരുമെങ്കിലും വാര്‍ഷികവിളയായാണ് കൃഷി ചെയ്യാറുള്ളത്. വള്ളി വീശിപ്പടരുന്ന ഇതിന്റെ തണ്ട് ഉരുണ്ടതും ഇലകള്‍ മൂന്നു പത്രങ്ങള്‍ വീതം അടങ്ങിയതുമാണ്. പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ് കാണപ്പെടുന്നത്. പൂക്കള്‍ വെളുത്തതോ പാടലവര്‍ണത്തോടുകൂടിയതോ ആണ്. പരന്ന കായ്കള്‍ക്ക് 6-10 സെ.മീ. നീളം വരും. തോടിനുള്ളില്‍ 4-6 വിത്തുകള്‍ കാണാം. കായുടെ പാര്‍ശ്വഭാഗങ്ങളിലുള്ള നിരവധി ഗ്രന്ഥികളില്‍നിന്നും ദുര്‍ഗന്ധമുള്ള ഒരുതരം എണ്ണ ഊറിവരുന്നു. അമരയില്‍ സ്വയം പരാഗണമാണ് കാണുന്നത്.



സമുദ്രനിരപ്പില്‍നിന്നും 1,800 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ അമരക്കൃഷി ചെയ്യാവുന്നതാണ്. അമരക്കായ് മാംസ്യ പ്രധാനമായ ഒരു ഭക്ഷ്യവസ്തുവാണ്. ഇലകളും ചില്ലകളും കാലിത്തീറ്റയായി ഉപയോഗിക്കാം. അമരപ്പരിപ്പില്‍ താഴെ പറയുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.
അമരയുടെ വേരുകള്‍ നല്ല വ്യാപ്തിയില്‍ വളരുന്നതും മൂലാര്‍ബുദങ്ങള്‍ (root nodules) നിറഞ്ഞതുമാണ്. മൂലാര്‍ബുദങ്ങളില്‍ കാണുന്ന റൈസോബിയം (rhizobium) ബാക്ടീരിയകള്‍ക്ക് അന്തരീക്ഷവായുവിലെ നൈട്രജന്‍ വലിച്ചെടുത്ത് സംഭരിക്കുവാന്‍ കഴിവുള്ളതിനാല്‍ അമരക്കൃഷി മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ ഉപകരിക്കുന്നു.
ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഒരു പ്രധാന പയറുവിളയായ അമരയുടെ ഉദ്ഭവം ഇന്ത്യയിലാണെന്നും ആഫ്രിക്കയിലാണെന്നും രണ്ട് അഭിപ്രായഗതികളുണ്ട്.
അമരക്കൃഷി ചെയ്യാന്‍ ചെറുതടങ്ങള്‍ എടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് വിത്തുകള്‍ നടാം. ഇടവിട്ട് മഴ ലഭിക്കുന്ന സമയമാണ് കൂടുതല്‍ അനുയോജ്യം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുളച്ച് വള്ളി വീശിതുടങ്ങുമ്പോള്‍ പടര്‍ന്നുവരാന്‍ പന്തല്‍ ഒരുക്കണം. വീടിനു മുകള്‍പ്പരപ്പില്‍ ചാക്കുകളിലും അമര വളര്‍ത്താം. വീടിനു സമീപം നട്ട് ടെറസിന് മുകളിലേക്ക് പടര്‍ത്തുകയുമാകാം. മഴക്കാലം അവസാനിച്ച് മഞ്ഞ് പരക്കുന്നതോടെ അമരപ്പയര്‍ പൂത്തുതുടങ്ങും. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് കറിവെക്കാം. വള്ളികളുടെ മുകള്‍ ഭാഗം നുള്ളിക്കളഞ്ഞാല്‍ കൂടുതല്‍ തലപ്പുകള്‍ വളര്‍ന്ന് ദീര്‍ഘനാളേക്ക് അമരയില്‍ നിന്ന് പയര്‍ ലഭിക്കുകയും ചെയ്യും.
മാണ്.
കടപ്പാട് : ഡോ. കെ.എം. നാരായണന്‍ നമ്പൂതിരി , രാജേഷ് കാരാപ്പള്ളില്‍
 

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share