പാല്‍മുതുക്ക്ഐപ്പോമിയ മൌരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാല്‍മുതുക്കും ഉണ്ട്. വെള്ള പാല്‍മുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. പിരിഞ്ഞു പടര്‍ന്നു വളരുന്ന ചെടിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്. കിഴങ്ങിന്‍ രെസീര്‍, അന്നജം, പ്രോട്ടീന്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. വിദ്യാരാദി കഷായം, വിദ്യാരാദി ചൂര്‍ണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയില്‍ പാല്‍മുതുക്കു് ചേര്‍ക്കുന്നുണ്ട്.

Courtesy : http://www.zubaidaidrees.blogspot.com

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share