നമ്മുടെ ഭക്ഷണത്തില്‍ സുപ്രധാമായ പങ്ക് ചീരക്കുണ്ട്. വളരെയധികം പോഷകാഹാരങ്ങളുള്ള ഒരു ഇലഭക്ഷണമാണ് ചീര. എല്ലാകാലവും ചീര കൃഷിചെയ്യാമെങ്കിലും, വേനല്‍ക്കാലമാണ് ഏറ്റവും അനുയോജ്യം.
വിവിധയിനം ചീരകള്‍ ഉണ്ട്, അവയില്‍ ചിലത്ചുവപ്പ്: കണ്ണാറ ലോക്കല്‍, അരുണ്‍പച്ച: കോ-1, മോഹിനിചുവപ്പും പച്ചയും ഇട കലര്‍ന്നത്:രേണുശ്രീ, കൃഷ്ണശ്രീകണ്ണാറ ലോക്കല്‍ എന്ന ചീര നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍സമയം അതിനനുസരിച്ച് ക്രമീകരിക്കണം.വിത്തിന്റെ തോത്: ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 1.5-2 കിലോഗ്രാം വിത്ത് വേണ്ടി വരുംനഴ്‌സറി: വിത്തു പാകുന്നതിന് മുന്‍പ് നഴ്‌സറി തടങ്ങള്‍ വെയില്‍ ഏല്‍ക്കുന്നതിന് വധേയമാക്കുന്നതും, ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം സ്യൂഡോമോണാസാ കള്‍ച്ചര്‍ എന്ന തോതില്‍ വിത്ത് പരിചരണം നടത്തുന്നതും നഴ്‌സറി രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.ഒരു ചതുരശ്ര മീറ്ററിന് ട്രൈക്കോഡെര്‍മ്മ സമ്പുഷ്ട കാലിവളം പത്തു കിലോ, വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം, പി ജി പി ആര്‍ മിശ്രിതം 1-100 ഗ്രാം, എ എം എഫ് 200 ഗ്രാം എന്ന തോതിലും നല്‍കണം.നിലമൊരുക്കലും നടീലും:നിലം ഉഴുത് നിരപ്പാക്കിയതിന് ശേഷം 30-35 സെ മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ മീ അകലത്തില്‍ നടാം. മഴക്കാലത്ത് തിട്ടകള്‍ ഉണ്ടാക്കി തൈകള്‍ നടാം. നടുന്നതിന് മുമ്പ് തൈകളുടെ വേരുകള്‍ 20 ഗ്രാം സ്യൂഡോമോണാസ് കള്‍ച്ചര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയില്‍ 20 മിനുട്ട് മുക്കി വെക്കണം.വളപ്രയോഗം: ഹെക്ടറിന് 25ടണ്‍ കാലിവളമോ കമ്പോസ്റ്റോ അടിവളമായി നല്‍കണം. ട്രൈക്കോഡെര്‍മ, പി ജി പി ആര്‍ മിശ്രിതം ഒന്ന് എന്നിവ ഹെക്ടറിന് 2.5 കിലോഗ്രാം എന്ന തോതില്‍ കാലിവളവുമായി ചേര്‍ത്ത് 10-15 ദിവസം തണലില്‍ സൂക്ഷിച്ച ശേഷം അടിവളമായി നല്‍കാം. മേല്‍വളമായി താഴെപ്പറയുന്ന ഏതെങ്കിലും വളക്കൂട്ട് 8-10 ദിവസത്തെ ഇടവേളയില്‍ ചേര്‍ത്തുകൊടുക്കണം.1. പച്ചച്ചാണക ലായനി:ഒരു കിലോഗ്രാം ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കിയത് (ഒരു ഹെക്ടറിലേക്ക് 50 കിലോഗ്രാം ചാണകം ആവശ്യമാണ്)2. ബയോഗ്യാസ് സ്ലറി: ഒരു കിലോ സ്ലറി 10 ലിറ്റര്‍ വെള്ളത്തില്‍ (ഒരു ഹെക്ടറിലേക്ക് 50 കിലോ സ്ലറി)3. ഗോമൂത്രം: ഒരു ഹെക്ടറിന് 500ലിറ്റര്‍ (എട്ട് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്)4. വെര്‍മിവാഷ്: ഒരു ഹെക്ടറിന് 500 ലിറ്റര്‍ എന്ന തോതില്‍(എട്ട് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്)5. മണ്ണിരക്കമ്പോസ്റ്റ് : ഒരു ടണ്‍ ഒരു ഹെക്ടറിന് എന്ന തോതില്‍6. കപ്പലണ്ടിപ്പിണ്ണാക്ക്: ഒരു കിലോഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ (ഹെക്ടറിന് 50 കിലോ എന്ന തോതില്‍)ഓരോ വിളവെടുപ്പിന് ശേഷവും ചാണകത്തെളി അല്ലെങ്കില്‍ വെര്‍മിവാഷ് അല്ലെങ്കില്‍ ഗോമൂത്രം എന്നിവയിലേതെങ്കിലും ഒന്ന് ഇലകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.മറ്റു പരിപാലനമുറകള്‍: മണ്ണില്‍ ഈര്‍പ്പാംശമില്ലെങ്കില്‍ ആവശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍, ചകിരിച്ചോര്‍ കമ്പോസ്റ്റ്, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക. വേനല്‍ക്കാലത്ത് രണ്ട് മൂന്ന് ദിവസം ഇടവിട്ട് നനയ്ക്കുക.മഴക്കാലത്ത് കളപറിക്കലും മണ്ണുകൂട്ടിക്കൊടുക്കലും നടത്തുക.സസ്യസംരക്ഷണം: കൂടുകെട്ടിപ്പുഴുവിനെയും ഇലചുരുട്ടിപ്പുഴുവിനെയും ശേഖരിച്ച് നശിപ്പിക്കുക. കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാന്‍ ജീവാണു കീടനാശിനിയായ ഡൈപ്പല്‍ അല്ലങ്കില്‍ ഹാല്‍ട്ട് (0.7 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ )എന്ന തോതില്‍ തളിക്കുക.വേപ്പ്, മഞ്ഞ അരളി അല്ലങ്കില്‍ പെരുവലത്തിന്റെ ഇലച്ചാര്‍ മിശ്രിതം (നാല് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) സോപ്പ് വെള്ളവുമായി ചേര്‍ത്ത് തളിക്കുക.രോഗങ്ങള്‍മഴക്കാലരോഗങ്ങളില്‍ പ്രധാനപ്പെട്ട ഇലപ്പുള്ളി രോഗം, സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് നിയന്ത്രിക്കാം.ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള കോ-1 (പച്ചനിറം) തെരഞ്ഞെടുക്കാം.സ്യൂഡോമോണോസ് കള്‍ച്ചര്‍ എട്ട്ഗ്രാം ഒരു കിലോഗ്രാം വിത്തിന് എന്ന തോതില്‍ വിത്ത് പരിചരണം നടത്തുകട്രൈക്കോഡര്‍മ-വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്ത ചാണകം ചേര്‍ത്ത് കൊടുക്കുക. ഒരു കിലോഗ്രാം പച്ചച്ചാണകം പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളി, നിശ്ചിത കാലയളവില്‍ തളിച്ചു കൊടുക്കുക.പച്ചിലവളച്ചെടികളായ കിലുക്കി അല്ലങ്കില്‍ ശീമകൊന്ന+വേപ്പിന്‍ പിണ്ണാക്ക് (100 കിലോ ഒരു ഹെക്ടറിന്) + ട്രൈക്കോഡെര്‍മ്മ (1-2 കിലോ ഹെക്ടറിന്) എന്നിവയും മണ്ണില്‍ ചേര്‍ക്കുന്നത് ഇലപ്പുള്ളി രോഗത്തിനെതിരെ ഫലപ്രദമാണ്.എട്ട് ഗ്രാം അപ്പക്കാരം, 32 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി 40 കിഗ്രാം പാല്‍ക്കായം ചേര്‍ത്ത് തളിക്കുക. ഇലയുടെ രണ്ടുവശത്തും തളിക്കണം.രോഗം കാണുന്ന സമയങ്ങളില്‍ പ്രതിരോധശേഷിയുള്ള കോ-1 എന്ന പച്ചച്ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുക.ഈ പറഞ്ഞ കാര്യങ്ങളൊക്കെ അടുക്കളത്തോട്ടത്തില്‍ കൃഷിചെയ്യുമ്പോഴും ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്ന വിത്തിന്റെ അളവ് അനുസരിച്ചും അല്ലെങ്കില്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ചും അളവുകളില്‍ വ്യത്യാസം വരുമെന്നു മാത്രം.കടപ്പാട് : വര്‍ത്തമാനം_______________________________________________________________________ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചുഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ചീരവിത്ത് റവയുമായി ചേര്‍ത്തുവേണം വിതയ്ക്കാന്‍. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. സെന്റിന് 200 കിലോഗ്രാം ചാണകവളമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി നല്‍കാം. ഒപ്പം അര കിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും 300 ഗ്രാം പൊട്ടാഷും ചേര്‍ക്കണം.ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ ഒന്നരയടി അകലത്തിലായി എടുത്തുവേണം ചീരത്തൈകള്‍ പറിച്ചുനടാന്‍. രണ്ടു ചീരത്തൈകള്‍ തമ്മില്‍ അരയടിയെങ്കിലും അകലം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചുനട്ട് 25 ദിവസത്തിനകം ചീര മുറിച്ചെടുക്കാം. ഓരോ വിളവെടുപ്പിനുശേഷവും അല്പം ചാണകവളവും 10 ഗ്രാം യൂറിയയും ചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. അപായരഹിതവും ചെലവു കുറഞ്ഞതുമായ ജൈവ കീട-കുമിള്‍നാശിനികളാണ് ചീരയിലെ ശത്രുപക്ഷത്തെ അകറ്റുവാനായി തിരഞ്ഞെടുക്കേണ്ടത്.ഗോമൂത്രവും കാന്താരിമുളകും ചേര്‍ത്ത് മൃദുലശരീരമുള്ള ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 100 മില്ലി ഗോമൂത്രം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതില്‍ മൂന്നുഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്താണ് തളിക്കേണ്ടത്.ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമായ ഇലപ്പുള്ളിരോഗം വരാതെ സംരക്ഷിക്കാനും ഒരു വിദ്യയുണ്ട്. 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കലര്‍ത്താം. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ പടിക്കുപുറത്തു നിര്‍ത്താമെന്നത് കര്‍ഷകരുടെ സ്വന്തം അനുഭവം. പച്ചച്ചീരത്തൈകള്‍ ഇടകലര്‍ത്തി നടുന്നതും ഗുണം ചെയ്യും.
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)