ബ്രോയ് ലര്‍ ഉത്പാദനം

കോഴിവളര്‍ത്തലില്‍, മാംസത്തിനായി വളര്‍ത്തുന്നവയാണ് ബ്രോയ് ലറുകള്‍. ബ്രോയ് ലര്‍ ഉല്പാദനത്തിന്, കൃഷിക്കാരുമായി കരാറിലേര്‍‌പ്പെട്ടിരിക്കുന്ന നിരവധി സ്വകാര്യ കന്പനികളുണ്ട്. അതിനാല്‍ ക്രയവിക്രയം പ്രശ്നമല്ല. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള ഇളം കോഴികളാണ് ബ്രോയിലറുകള്‍. ഇവയ്ക്ക് 1-5 മുതല്‍ 2 കിലോവരെ ഭാരം, മൃദുവായ മാംസമാണ്.


മികച്ച ക്രമീകരണ രീതികള്‍
    പൗള്‍ട്രി ഹൗസ് താപനില: ആദ്യ ആഴ്ച 95oF സുഖകരമാണ് തുടര്‍ന്ന് ആഴ്ചതോറും 50oF എന്ന കണക്കിന് ചൂട് കുറച്ച് ആറാം ആഴ്ചയില്‍ 70oF എത്തണം.


    വെന്റിലേഷന്‍: നന്നായി വായു കടക്കണം, പക്ഷികള്‍ക്ക് ശ്വാസതടസം വരാതിരിക്കാന്‍ ദിവസവും കാഷ്ടം എടുത്തുമാറ്റി വൃത്തിയാക്കണം.


    പ്രകാശം: 60 വാട്ട് ബള്‍ബ്, 200 ചതുരശ്രഅടി സ്ഥലത്തിന് എന്ന കണക്കില്‍
    സ്ഥലസൌകര്യം: പക്ഷിക്കൊന്നിന് 1 ചതുരശ്രഅടി
    ഡി-ബീക്കിംഗ്: 1 ദിവസം പ്രായമുളളപ്പോള്‍ ഡീബീക്ക് ചെയ്യുന്നു.


ബ്രോയ്‌ലറിന്‍റെ ആരോഗ്യ സംരക്ഷണം


    രോഗമില്ലാത്ത കോഴികളെ വളര്‍ത്തുക.
    മറെക്ക്സ് രോഗത്തിനെതിരെ വളര്‍ത്തുകേന്ദ്രത്തില്‍ കുത്തിവെയ്പ് നല്‍കണം.
    4-5 ദിവസത്തില്‍ RDVFI
    കോക്സിഡിയോസിസ് തടയാന്‍ ആഹാരത്തില്‍ മരുന്ന് കലര്‍ത്തി നല്‍കുക.
    അഫ് ളോടോക്സിന്‍ ഉണ്ടാകാതെ ഭക്ഷണം സൂക്ഷിക്കുക.
    ഓരോ തവണയും തറയില്‍ 3 ഇഞ്ച് ഘനത്തില്‍ വൃത്തിയായ വയ്ക്കോല്‍ കിട ക്ക വിരിക്കുക.


വ്യാപാരം


    6-8 ആഴ്ച പ്രായമുള്ളപ്പോള്‍ വില്‍ക്കുക.
       പിടിക്കുന്പോള്‍ മുറിവേല്‍ക്കാതിരിക്കാന്‍ ആഹാരം, വെള്ളം എന്നിവ നല്‍കുന്ന പാത്രം മാറ്റി വയ്ക്കുക.
       പക്ഷികളെ കടുത്ത കാലാവസ്ഥയില്‍ നിന്നും രക്ഷിക്കുക.
  ബ്രോയ് ലര്‍ കച്ചവടത്തില്‍ കോണ്‍ട്രാക്റ്റിലേര്‍‌പ്പെട്ടിരിക്കുന്ന സ്വകാര്യകമ്പനികള്‍ സുഗുണ, കോയന്പത്തൂര്‍; VHL, പുനെ, പയനിയര്‍, ബ്രോമാര്‍ക്ക് എന്നിവയാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്


    നല്ലയിനങ്ങളുടെ ലഭ്യത.
    കോഴിക്കൂട് നിര്‍മ്മാണം, അവശ്യസാധനങ്ങള്‍
    കോഴികള്‍ക്ക് ഭക്ഷണം നല്‍കല്‍
    ആരോഗ്യമുള്ള പേകളെ ഉത്പാദിപ്പിക്കല്‍
ഇവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് അടുത്തുള്ള വെറ്റിനറി ക്ലിനിക്കുകള്‍, അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് / വെറ്റിനറി സയന്‍സ് എന്നിവയുമായി ബന്ധപ്പെടുക.


Breeds from Central Avian Research Institute (CARI), Izatnagar
നാടന്‍ / വീട്ടുവളപ്പിലെ ഇനങ്ങള്‍
കാരിനീര്‍ഭീക് (അസീല്‍സങ്കരം)
  • എന്നാല്‍ ശുദ്ധമായതെന്നര്‍ത്ഥ അസീല്‍ ഇവ കലഹപ്രയത, ഉന്നതകരുത്ത്, ഗംഭീര്യമുള്ള നടത്തം, പൊരുതാനുള്ള കഴിവ് എന്നിവ കൊണ്ട് ശ്രദ്ധേയം. പൊരുതാനുള്ള പ്രത്യേക കഴിവുകൊണ്ട് തന്നെ ഈ നാടന്‍ ഇനത്തിന് അസീന്‍ പേര് ലഭിച്ചത്.
  • ഈ പ്രധാന ഇനത്തിന്‍റെ ജന്മനാട് ആന്ധ്രാപ്രദേശാണ്. ഈയിനത്തില്‍‌പ്പെട്ട മികച്ച കോഴികള്‍, അപൂര്‍വ്വമെങ്കിലും കോഴിഭ്രമമുള്ളവര്‍ രാജ്യമെങ്ങുമുള്ള കോഴിപ്പോര് നടത്തുന്നവര്‍ എന്നിവര്‍ കൊണ്ടുപോകും.
  • സീല്, കുറെകൂടി വലുതും, കാഴ്ചയില്‍ സൌമ്യവും ഗാംഭീര്യമുള്ളതുമാണ്.
  • ശരാശരി ഭാരം 3-4 കിലോവരെ പൂവനും, 2 -3 കിലോ പിടക്കോഴികള്‍ക്കും കാണും.
  • പ്രായപൂര്‍ത്തിയെത്തുന്നത് 196 ദിവസത്തില്‍.
  • വാര്‍ഷികമുട്ട, ഉല്പാദനം-92 എണ്ണം
  • 40 ആഴ്ചയില്‍ മുട്ടയുടെ ഭാരം-50 ഗ്രാം
കാരിശ്യാമ (കടകനാഥ് സങ്കരം)
  • ഇതിനെ നാട്ടുകാര്‍ “കാലാമസി” കറുത്ത മാംസമുള്ള കോഴി എന്നു വിളിക്കുന്നു. ജന്‍മനാട് മധ്യപ്രദേശിലെ ജബുവ, ധാര്‍ജില്ലകള്‍. ഏകദേശം 800 ചതുരശ്ര മൈലുകള്‍ ദൈര്‍ഘ്യമുളള തൊട്ടടുത്ത ജില്ലകളായ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍
  • ഇതിനെ കൂടുതല്‍ വളര്‍ത്തികാണുന്നത്, ഗോത്രവര്‍ഗ്ഗങ്ങള്‍, ആദിവാസികള്‍, ഗ്രാമീണര്‍ എന്നിവരാണ് ഇതിനെ വിശുദ്ധ പക്ഷിയായി കരുതുകയും ദീപാവലിക്കുശേഷം ദേവിക്ക് ബലി നല്കുകയും ചെയ്യുന്നു.
  • ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞിന് നീലിച്ച കറുത്ത നിറവും പുറത്ത് കറുത്ത വരകളും കാണും.
  • ഇവയുടെ മാംസം കറുപ്പ് കണ്ടാല്‍ അറപ്പ് തോന്നിക്കുമെങ്കിലും ഇവ സ്വാദിഷ്ടവും, ഔഷധമൂല്യം ഉള്ളതുമാണ്.
  • ഗോത്രവര്‍ക്കാര്‍ കടകഹാത്തിന്‍റെ രക്തം മനുഷ്യരുടെ ചില സങ്കീര്‍ണ്ണരോഗങ്ങള്‍ക്ക് ചികിത്സയായും, മാംസം മരുന്നായും ഉപയോഗിക്കുന്നു.
  • മാംസവും മുട്ടയും പ്രോട്ടീന്‍ (25.47ശതമാനം മാസത്തില്‍) ഇരുന്പിന്‍റെയും കലവറയാണ്.
  • ശരീരഭാരം 20 ആഴ്ചയില്‍ (920 ഗ്രാം)
  • പ്രായപൂര്‍ത്തിയെത്തുന്പോള്‍ 109 ദിവസം പ്രായം.
  • വാര്‍ഷികമുട്ട ഉല്പാദനം –105.
  • മുട്ടയുടെ ഭാരം 40 ആഴ്ചയില്‍ -49 ഗ്രാം.
  • പ്രത്യുല്പാദന ശേഷി – 55 ശതമാനം
  • മുട്ടവിരിയല്‍ – FES – 52 ശതമാനം
ഹിത്കാരി (നഗ്നമായ കഴുത്തുള്ള സങ്കരം)
  • നേക്കഡ് നെക്ക് നീണ്ട് ഉരുണ്ട കഴുത്തുള്ള, വലുപ്പമുള്ള ഇനമാണ്. പേരുപോലെതന്നെ. കഴുത്ത് നഗ്നമാണ് അഥവാ കഴുത്തിനു ചുറ്റിനും പിന്നോട്ട് മാത്രം തൂവലുകളുടെ കൂട്ടം, കാണാം.
  • ബാക്കി കാണാവുന്ന നഗ്നമായ കഴുത്ത്, പ്രായപൂര്‍ത്തിയെത്തുന്ന ആണ്‍ കോഴികളില്‍ ചുവന്ന നിറത്തിലായിരിക്കും.
  • നേക്കഡ് നെക്കിന്‍റെ ജന്മസ്ഥലം കേരളത്തിലെ തിരുവനന്തപുരം ജില്ലയാണ്.
  • ശരീരഭാഗം 20 ആഴ്ചയില്‍ - 1005 ഗ്രാം.
  • പ്രായപൂര്‍ത്തിയെത്തുന്ന പ്രായം - 201
  • വാര്‍ഷിക മുട്ട ഉത്പാദനം - 99
  • മുട്ടയുടെ ഭാരം – 40 ആഴ്ചയില്‍ - 54 ഗ്രാം
  • പുഷ്ക്കലത്വം - 60 ശതമാനം
  • പൊരുന്നയിരിപ്പ് - FES – 71%
ഉപ്കാരി (ഫ്രിസില്‍ സങ്കരം)
Frizzle Cross.JPG
  • കാഴ്ചയില്‍ തനിനാടനും, പ്രദേശത്തോട് പൊരുത്തപ്പെടുന്നതും , രോഗപ്രതിരോധതയുള്ള, നല്ല വളര്‍ച്ച, ഉത്പാദനമേന്മ എല്ലാം തികഞ്ഞ പ്രത്യേകയിനത്തിലുള്ള മലിനവസ്തുക്കള്‍ നീക്കം ചെയ്യാന്‍ പ്രാഗത്ഭ്യമുള്ള നാടന്‍ പക്ഷി.
  • കോഴിവളര്‍ത്തലില്‍, വീട്ടുവളപ്പിന്‌ യോജിച്ചത്.
  • വ്യത്യസ്ത കാര്‍ഷിക കാലാവസ്ഥയ്ക്ക് യോജിച്ച നാലുതരം ഉപകാരി ജനങ്ങളുണ്ട്.
    1. കടകനാത് x ഡെഹ്‌ലം റെഡ്
    2. അസീല്‍ x ഡെഹ്‌ലം റെഡ്
    3. നേക്കഡ് നെക്ക് x ഡെഹ്‌ലം റെഡ്
    4. ഫ്രിസില്‍ x ഡെഹ്‌ലം റെഡ്
പ്രകടനം
  • പ്രായപൂര്‍ത്തിയെത്തുന്നത് - 170-180 ദിവസം പ്രായം
  • വാര്‍ഷികമുട്ട ഉതാപാദനം - 165 – 180 എണ്ണം
  • മുട്ട വലിപ്പം - 52-55 ഗ്രാം.
  • മുട്ടയുടെ നിറം - ബ്രൌണ്‍
  • മുട്ടയുടെ ഗുണം - മികച്ച അന്തര്‍ദേശീയ ഗുണമേന്മ
  • ആയൂര്‍ദൈര്‍ഘ്യം - 95 ശതമാനം
  • ഗുണവിശേഷം - സജീവം, ഭക്ഷണം തിരഞ്ഞു കഴിക്കും.


ലേയറുകള്‍
കാരിപ്രിയലേയര്‍
കാരിസൊനാലിലേയര്‍ (ഗോള്‍ഡന്‍ - 92)
  • 17-18 ആഴ്ചയില്‍ മുട്ടയിട്ടു തുടങ്ങും.
  • 150 ദിവസത്തില്‍ 50 ശതമാനം ഉത്പാദനം
  • 26-28 ആഴ്ചയില്‍ ഉത്പാദനപാരമ്യം
  • ഗ്രോവറിന്‍റെ ആയൂര്‍ ദൈര്‍ഘ്യം - 96 ശതമാനം
  • ലേയറിന്‍റെ ആയൂര്‍ ദൈര്‍ഘ്യം - 94 ശതമാനം
  • മുട്ട ഉത്പാദനപാരമ്യം - 92 ശതമാനം
  • 72 ആഴ്ച പൊരുന്നയുള്ള കോഴി 270 ലധികം മുട്ടയിടും
  • മുട്ടയുടെ വലിപ്പം - ശരാശരി
  • 11 ഭാരം - 54 ഗ്രാം
  • 18-19 ആഴ്ചയില്‍ മുട്ടയിട്ട് തുടങ്ങും.
  • 155 ദിവസമാകുന്പോള്‍ 50 ശതമാനം ഉത്പാദനം.
  • 27-29 ആഴ്ചയില്‍ ഉല്പാദനം വര്‍ദ്ധിക്കും.
  • ആയൂര്‍ ദൈര്‍ഘ്യം ഗ്രോവറിന് 96 ശതമാനം, ലേയറിന് 94 ശതമാനം
  • മുട്ട ഉത്പാദനം വര്‍ധിക്കുന്നത്. - 90 ശതമാനം
  • 72 ആഴ്ച പൊരുന്ന - 265 ലധികം മുട്ടകള്‍ നല്കും.
  • മുട്ടയുടെ വലിപ്പം - ശരാശരി
  • മുട്ടയുടെ ഭാരം - 54 ഗ്രാം.
കാരി ദേവേന്ദ്ര
  • ഇടത്തരം വലിപ്പമുള്ള - രണ്ടുതരം ഉപയോഗമുള്ള പക്ഷി
  • മികച്ച തീറ്റയിലേയ്ക്കുള്ള മാറ്റം - തീറ്റച്ചെലവിന് നല്ല മൂല്യം തിരികെ ലഭിക്കും.
  • മറ്റിനങ്ങളേക്കാള്‍ മെച്ചം - കുറഞ്ഞ മരണനിരക്ക്
  • ശരീരഭാഗം എട്ടാം ആഴ്ചയില്‍ - 1700 -1800 ഗ്രാം
  • പ്രായപൂര്‍ത്തിയെത്തുന്ന പ്രായം - 155-160 ദിവസം
  • വാര്‍ഷിക മുട്ട ഉല്പാദനം - 190-200


ബ്രോയ്‌ലറുകള്‍
കരിബ്രോ – വിശാല്‍ (കരിബ്രോ-91)
  • ഒരു ദിവസം പ്രായത്തില്‍‍ ഭാരം - 43 ഗ്രാം
  • ആറ് ആഴ്ച പ്രായത്തില്‍‍ ഭാരം - 1650-1700 ഗ്രാം
  • 7 ആഴ്ചയില്‍ പ്രായത്തില്‍‍ ഭാരം - 2100-2200 ഗ്രാം
  • ഡ്രസ്സിംഗ് ശതമാനം - 75 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 97-98 ശതമാനം
  • ഫീഡ് കണ്‍ വെര്‍ഷന്‍ അനുപാതം. 6 ആഴ്ചയില്‍. - 1.94-2.20.
കാരി – റെയ്ന്‍ബ്രോ (B-77)
  • ദിവസം പ്രായമുള്ളപ്പോള്‍ ഭാരം - 41 ഗ്രാം
  • ഭാരം .6 ആഴ്ചയില്‍ - 1300 ഗ്രാം
  • ഭാരം 7 ആഴ്ചയില്‍ - 1600 ഗ്രാം
  • ഡ്രസിംഗ് ശതമാനം - 73 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 98-99 ശതമാനം
  • തീറ്റയിലേയ്ക്കുള്ള മികച്ച അനുപാതം. 6 ആഴ്ചയില്‍. - 1.94-2.210.
കാരിബ്രോ – മൃത്യുഞ്ജയ് (കാരി നേക്കഡ് നെക്ക്)
  • ഒരു ദിവസം പ്രായമുള്ളപ്പോള്‍ ഭാരം - 42 ഗ്രാം
  • ഭാരം 6 ആഴ്ചയില്‍ - 1650-1700 ഗ്രാം
  • ഭാരം 7 ആഴ്ചയില്‍ - 2000-2150 ഗ്രാം
  • ഡ്രസിംഗ് ശതമാനം - 77 ശതമാനം
  • ആയൂര്‍ ദൈര്‍ഘ്യ ശതമാനം - 97-98 ശതമാനം
  • തീറ്റയുടെ മാറ്റം 6 ആഴ്ചയില്‍. - 1.9-2.0.


കാട
  • ജാപ്പനീസ് കാടകളുടെ കൃഷി അടുത്തിടെ രാജ്യത്താകമാനം വമ്പിച്ച സ്വാധീനമാണ് കൈവരിച്ചിട്ടുള്ളത്. ഇറച്ചിക്കും മുട്ടയ്ക്കുമായി നിരവധി കാടഫാമുകള്‍ രാജ്യത്തുടനീളം ഉണ്ട്. നല്ലയിനം ഇറച്ചിതേടി ഉപഭോക്താക്കളുടെ ബോധപൂര്‍വ്വസമീപനമാണ് ഇതിന് കാരണം.
  • താഴെ പറയുന്ന കാരണങ്ങള്‍ കാടഫാമിംഗ് ആദായകരവും, സാങ്കേതികമായ പ്രാവര്‍ത്തികവുമാണ്
    • തലമുറകള്‍ തമ്മില്‍ കുറഞ്ഞ ഇടവേള
    • പെട്ടെന്ന് രോഗബാധ ഉണ്ടാവില്ല.
    • കുത്തിവെയ്പ് വേണ്ടതില്ല.
    • കുറച്ചു സ്ഥലം മതി.
    • കൈകാര്യം ചെയ്യാനെളുപ്പം
    • പ്രായപൂര്‍ത്തിയെത്തുന്നത് നേരത്തെ.
    • മുട്ടയിടുന്ന തോത് ഉയര്‍ന്നത്. - 42 ദിവസം പ്രായമുള്ളപ്പോള്‍
    • മുതല്‍
    • പെണ്‍പക്ഷി മുട്ടയിടാന്‍ തുടങ്ങും
കാരി ഉത്തം
  • ആകെ മുട്ടകള്‍ക്ക് വിരിയാനുള്ള ശേഷി - 60-76 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 150 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 170-190 ഗ്രാം
  • 4 ആഴ്ചയില്‍ എടുക്കുന്ന ഭക്ഷണം - 2.51
  • 5 ആഴ്ചയില്‍ എടുക്കുന്ന ഭക്ഷണം - 2.80
  • പ്രതിദിന ആഹാരം - 25-28 ഗ്രാം
കാരി ഉജ്ജവല്‍
  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 65 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 140 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 170-175 ഗ്രാം
  • 5 ആഴ്ചയില്‍ ഭക്ഷണം എടുക്കുന്നത് - 2.93
  • പ്രതിദിന ആഹാരം - 25-28ഗ്രാം
കാരി ശ്വേത
  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 50-60 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 135 ഗ്രാം
  • 5 ആഴ്ചയില്‍ ഭാരം - 155-165 ഗ്രാം
  • 4 ആഴ്ചയില്‍ ഭക്ഷണം എടുക്കുന്നത് - 2.85
  • പ്രതിദിന ആഹാരം - 25 ഗ്രാം
കാരി പേള്‍
  • ആകെ മുട്ടകളുടെ വിരിയാനുള്ള ശേഷി - 65-70 ശതമാനം
  • 4 ആഴ്ചയില്‍ ഭാരം - 120 ഗ്രാം
  • പ്രതിദിന ആഹാരം - 25 ഗ്രാം
  • 50 ശതമാനം മുട്ട ഉത്പാദിപ്പിക്കുന്ന പ്രായം - 8-10 ആഴ്ച
  • പ്രതിദിന മുട്ടയിടല്‍ - 285-295 ഗ്രാം


ഗിനിക്കോഴി
  • സ്വതന്ത്രമായി വിഹരിക്കുന്ന ഇനമാണിവ.
  • ചെറുകിട കൃഷിക്കാര്‍ക്ക് ഉത്തമം
  • 1.ലഭ്യമായ ഇനങ്ങള്‍, 1.കാദംബരി, ചിദാംബരി, ശേതാംബരി.
പ്രത്യേക‍തകള്‍
  • ദൃഢശരീരമുള്ള പക്ഷി
  • ഏതും കാര്‍ഷികാകാലാവസ്ഥയ്ക്കും യോജിച്ചത്
  • കോഴികള്‍ക്കണ്ടാവുന്ന പല രോഗങ്ങള്‍ക്കും പ്രതിരോധശക്തിയുണ്ട്
  • വിശാലമായ, വിലയേറിയകൂടുകളുടെ ആവശ്യമില്ല
  • ഭക്ഷണം തിരഞ്ഞുകഴിക്കുന്നതിന് കഴിവ്
  • കോഴികള്‍ക്കുള്ള ഭക്ഷണം മാത്രമല്ലാതെ ഏതും കഴിക്കും
  • മൈക്കോടോക്സിന്‍, അഫ്ളാറ്റോക്സിന്‍ സഹനം കൂടുതല്‍
  • കട്ടിയുള്ള പുറന്തോട്, മുട്ട പൊട്ടിപോകാതെയും അധികനാള്‍ ഇരിക്കുന്നതിനും പ്രയോജനപ്പെടും
  • മാംസം വിറ്റാമിനുകള്‍ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതുമാണ്.
ഉത്പാദന പ്രത്യേക‍തകള്‍
  • 8 ആഴ്ചയില്‍ ഭാരം - 500-550 ഗ്രാം
  • 12 ആഴ്ചയില്‍ ഭാരം - 900-1000 ഗ്രാം
  • മുട്ടയിടുന്ന പ്രായം - 230-250 ദിവസം
  • മുട്ട ഉത്പാദനം (മാര്‍ച്ച് മുതല്‍
  • സെപ്തംബര്‍ വരെ ഒറ്റത്തവണ) - 100-120 മുട്ടകള്‍
  • പുഷ്ക്കലത - 70-75 ശതമാനം
  • മുട്ടകളുടെ പൊരുന്ന ശേഷി - 70-80 ശതമാനം


ടര്‍ക്കി
കാരി – വിരാട്
  • വിരിഞ്ഞ മാറിടമുള്ള വെളുത്തയിനം.
  • 16 ആഴ്ചയുള്ളപ്പോള്‍ ആണിനങ്ങള്‍ 12 കിലോ, പെണ്‍ ഇനങ്ങള്‍ 8 കിലോഗ്രാം ഭാരമുണ്ടാകും, അപ്പോള്‍ അവയെ ബ്രോയ്റുകളായി മാര്‍ക്കറ്റിലെത്തിക്കാം.
  • ചെറുതും, ഫ്രൈയര്‍ റോസ്റ്ററുകള്‍, ഉണ്ടാക്കാന്‍, നേരത്തെതന്നെ ഇവയെ കശാപ്പുചെയ്ത് മാര്‍ക്കറ്റിലെ ആവശ്യാനുസരണം ലഭ്യമാക്കും.
ഇനങ്ങള്‍ ലഭിക്കാന്‍ സമീപിക്കുക:
ഡയറക്ടര്‍
സെന്‍ട്രല്‍ ഏവിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
ഇസ്ത്നഗര്‍, യു.പി.
പിന്‍: 243 122
E-mail:
cari_director@rediffmail.com
Ph: 91-581-2301220; 2301320; 2303223; 2300204
Fax: 91-581-2301321
പ്രോജക്ട് ഡയറക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദില്‍ നിന്നുള്ള ഇനങ്ങള്‍
വനരാജ
  • ഗ്രാമീണ, ഗോത്ര പ്രദേശങ്ങളില്‍ വീട്ടുമുറ്റത്തെ ഫാമിംഗിന് പറ്റിയ ഇനം. പ്രോജക്ട് ഡയറക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദില്‍ വികസിപ്പിച്ചെടുത്തത്.
  • ആകര്‍ഷകമായ തൂവല്‍ക്കൂട്ടവും, വൈവിധ്യമായ നിറങ്ങളുമുള്ള ഇരട്ട ഉദ്ദേശ്യയിനം.
  • സാധാരണകോഴികള്‍ക്കുണ്ടാകുന്ന രോഗബാധകളിള്‍ നിന്നും നല്ല പ്രതിരോധശേഷി, തുറസായ സ്ഥലത്ത് വിഹരിക്കാന്‍ താല്പര്യം.
  • 8 ആഴ്ച പ്രായമുള്ളപ്പോള്‍ വനരാജ ആണിനം സാധാരാണ ഭക്ഷണംകൊണ്ട് തന്നെ മിതമായ തൂക്കം വയ്ക്കും.
  • ഒരു ചാക്ര കാലത്ത് 160-180 മുട്ടകള്‍ ഇടുന്നു.
  • താരതമ്യേന ലഘുവായ ഭാരവും നീളന്‍ കാലുകളും, പ്രാപ്പിടിയന്മാരില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നു, വീട്ടുവളപ്പില്‍ വളര്‍ത്തുന്ന പക്ഷികള്‍ നേരിടുന്ന വലിയ ഭീതിയാണ് പ്രാപ്പിടിയന്മാര്‍.
കൃഷിബ്രോ
  • പ്രോജക്ട് ഡയഫക്ടറേറ്റ് ഓണ്‍ പൌള്‍ട്രി (ICAR), ഹൈദരാബാദ് വികസിപ്പിച്ചത്
  • ഒന്നിലധികം നിറമുള്ള വ്യാപാരോദ്ദേശ ബ്രോയ്‌ലര്‍ കോഴികള്‍.
  • 6 ആഴ്ചയില‍ പ്രായമുള്ളപ്പോള്‍, 2.2 ഫീഡ് ക‌ണ്‍വെ‌ര്‍ഷന്‍ അനുപാതത്തിലും താഴെ, നല്ല തൂക്കം വയ്ക്കുന്നു.
  • 6 ആഴ്ച പ്രായംവരെ ഇവയുടെ ആയൂര്‍ദൈര്‍ഘ്യം 97 ശതമാനം
  • ആകര്‍ഷകമായ നിറങ്ങളിലുള്ള തൂവല്‍പ്പൂടയുണ്ട്, കാലാവസ്ഥയോട് ഇണങ്ങുന്ന രീതി.
  • സാധാധരണ കോഴിരോഗങ്ങളില്‍ നിന്ന് – രണിഖേദ്, ബര്‍സന്‍-രക്ഷനേടാന്‍വിധം പ്രതിരോധശേഷിയുണ്ട്.
  • ദൃഡശരീരം, ഇണങ്ങുന്നവ, നല്ല ആയൂര്‍ദൈര്‍ഘ്യം-ഇവയാണ് പ്രത്യേകതകള്‍.
ഇനങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക:
ഡയറക്ടര്‍
പ്രോജക്ട് ഡയഫക്ടറേറ്റ് ഓണ്‍ പൌള്‍ട്രി
രാജേന്ദ്രനഗര്‍, ഹൈദരാബാദ് - 500030
ആന്ധ്രാപ്രദേശ്, ഇന്ത്യ.
ഫോണ്‍ : 91-40-24017000/24015651.
ഫാക്സ് : 91-40-24017002
E-mail: pdpoult@ap.nic.in


കര്‍ണ്ണാടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സ് യൂണിവേഴ്സിറ്റി ബാംഗ്ലൂരില് നിന്നുള്ള ഇനങ്ങള്‍
പൗള്‍ട്രി സയന്‍സ് ഡിപ്പാര്‍ട്ട് മെന്‍റ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് യൂണിവേഴ്സിറ്റി ബാംഗ്ലൂര്‍, ഇപ്പോഴത്തെ കര്‍ണ്ണാക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സ് യൂണിവേഴ്സ്റ്റി, ഹെബ്ബല്‍, ബാംഗ്ലൂര്‍ വികസിപ്പിച്ചത്.
  • ഗിരിരാജ ഇനങ്ങളേക്കാള്‍, വര്‍ഷത്തില്‍ 15-20 മുട്ടകള്‍ കൂടുതല്‍ ഈയിനം നല്കും.
  • ബാംഗ്ലൂരിലെ കര്‍ണാടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സസ് യൂണിവേഴ്സിറ്റി, 2005-ല്‍ വികസിപ്പിച്ചെടുത്ത ഇനമാണിത്. സ്വര്‍ണ്ണധാരകോഴികള്‍ക്ക് ഉയര്‍ന്ന ഉല്പാദനശേഷിയുണ്ട്, നല്ല വളര്‍ച്ചയുമുണ്ട്, മറ്റ് ഇറച്ചികോഴി / നാടന്‍ ഇനങ്ങളേക്കാള്‍ മെച്ചമാണ്. ഇത് വീട്ടുവളപ്പിലെ കൃഷിവളര്‍ത്തലിനും ഇടകലര്‍ത്തി വളര്‍തതാനും കൊള്ളാം.
  • ഗിരിരാജനെ അപേക്ഷിച്ച്, സ്വര്‍ണ്ണധാരയിനം വലിപ്പത്തില്‍ ചെറുതും, ശരീരഭാഗം കുറവും, അതിനാല്‍ കാട്ടുപൂച്ച, ചെന്നായ് എന്നീ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ സഹായമാകുകയും ചെയ്യുന്നു.
  • മുട്ടയ്ക്കും മാംസത്തിനും ഇവയെ വളര്‍ത്താം.
  • വിരിഞ്ഞ് 22-23 ആഴ്ചയില്‍ പ്രായപൂര്‍ത്തിയെത്തുന്നു.
  • പെണ്‍ കോഴിക്ക് 3 കിലോ ഭാരവും, പൂവന്‍കോഴിക്ക് നാലു കിലോ ഭാരവും ഉണ്ടാകും.
  • സ്വര്‍ണ്ണധാര ഇനം വര്‍ഷത്തില‍ 180-190 മുട്ടകള്‍ നല്‍കും.
ഇനങ്ങളുടെ ലഭ്യതയ്ക്ക് ദയവായി ബന്ധപ്പെടുക:
പ്രൊഫസര്‍ ഹെഡ്
ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഏവിയന് പ്രൊഡക്ഷന്‍ ആന്റ് മാനേജ്മെന്റ്
കര്‍ണൈടക വെറ്റിനറി ആനിമല്‍ ഫിഷറി സയന്‍സസ് യൂണിവേഴ്സിറ്റി
ഹെബ്ബല്‍, ബാംഗ്ലൂര്‍ - 560024,
ഫോണ്‍ - (080) 23414384 or 23411483 (ext)201.



മറ്റിനങ്ങള്‍
ഇനം ജനനപ്രദേശം
അങ്കാളേശ്വര്‍ ഗുജറാത്ത്
അസീല്‍ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്
ബസ്റ ഗുജറാത്ത്, മഹാരാഷ്ട്ര
മിറ്റഗോംജ് മേഘാലയ, ത്രിപുര
4 ഡാങ്കി ആന്ധ്രാപ്രദേശ്
ദൌനിഗിര്‍ അസാം
ഘഗസ് ആന്ധ്രാപ്രദേശ്, കര്‍ണാടക
ഹരിംഗാതബ്ലാക്ക് വെസ്റ്റ് ബംഗാള്‍
കടക്നാത് മധ്യപ്രദേശ്
കാളാസ്തി ആന്ധ്രാപ്രദേശ്
കശ്മീര്‍ ഫവെറോള ജമ്മുകശ്മീര്‍
മിരി അസാം
നിക്കോബാരി ആന്‍ഡമാന്‍ & നിക്കോബാര്‍
പഞ്ചാബ് ബ്രൌണ്‍ പഞ്ചാബ്, ഹരിയാന
തലശ്ശേരി കേരള 

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share