ക്വാളി ഫ്‌ളവര്‍

ക്വാളി ഫ്‌ളവര്‍
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: കേരളത്തിലേക്ക്‌ അനുയോജ്യമായവ: പുസ ഏര്‍ളി സിന്തറ്റിക്ക്‌, ഹിമാനി & സ്വാതി ( ബ്ലാക്ക്‌ റോട്ടിനു പ്രതിരോധശേഷിയുള്ള ഇനം) പുസദീപാലി, ഏര്‍ളി പാട്‌ന
സങ്കരയിനങ്ങള്‍: പന്ത്‌ഗോപി, പുസ ഹൈബ്രിഡ്‌-2
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണും, കളിമണ്ണു കലര്‍ന്ന പശിമരാശി മണ്ണും ഈ കൃഷിക്ക്‌ അനുയോജ്യമാണ്‌. ഇന്ത്യന്‍ കോളീഫ്‌ളവറുകള്‍ 20-35 oC വരെ നല്ല കര്‍ഡുകള്‍ ഉത്‌പാദിപ്പിക്കുന്നതായി കാണുന്നു.15 oC 20 oC വരെ അനുകൂല താപനിലയായി കണക്കാക്കാം.
നടീല്‍ സമയം :
ആവശ്യമായ വിത്ത് : 600-750 ഗ്രാം / ഹെക്ടര്‍
നേഴ്സറിയിലെ വളര്‍ച്ച: ഉയര്‍ന്ന നഴ്‌സറി തടങ്ങളില്‍ വിത്തിട്ട്‌ 3-5 ആഴ്‌ച പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചു നടണം.
നടീല്‍ അകലം: 60 സെ.മീ. x 45 സെ.മീ. അകലത്തില്‍ തൈകള്‍ പറിച്ചു നടണം.
വളപ്രയോഗം : മണ്ണില്‍ നിന്നും വളരെയധികം വളം വലിക്കുന്ന ഒരു വിളയാണ്‌ കോളീഫ്‌ളവര്‍ എന്നതിനാല്‍ ഈ കൃഷിക്ക്‌ ധാരാളം വളം ആവശ്യമാണ്‌. നിലമൊരുക്കുന്ന സമയത്ത്‌ 20 ടണ്‍ ജൈവവളം / ഹെക്ടര്‍ എന്ന തോതില്‍ ചേര്‍ക്കുക. N:P:K 150:100: 125 കി.ഗ്രാം./ഹെക്ടര്‍ എന്ന തോതില്‍ രാസവളം നല്‍കേണ്ടതാണ്‌.
കീട നിയന്ത്രണം:
  • കാബേജ്‌ ചിത്രശലഭം, ആഫീഡ്‌, ഡയെണ്ട്‌ ബ്ലാക്ക്‌ മോത്ത്‌: 5% വീര്യമുള്ള വേപ്പെണ്ണ ഇമല്‍ഷല്‍ തളിക്കുക.
  • പുകയില പുഴു: മാലത്തിയോണ്‍ 2% ഇളം പ്രായങ്ങളിലും 1 % പൈറത്രിന്‍ ഹെഡ്‌ പാകമാകുന്ന സമയത്തും തളിക്കുക.
രോഗ നിയന്ത്രണം :
  • കരിന്തണ്ട്‌, ക്ലബ്‌റോട്ട്‌, ബ്ലാക്ക്‌റോട്ട്‌: രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിച്ചു കളയുകയും നീര്‍വാര്‍ച്ച സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യണം. വിത്ത്‌ 50 ീഇ ചൂടുള്ള വെള്ളത്തില്‍ 25-30 മിനിട്ട്‌ വരെ മുക്കി വച്ചതിനുശേഷം നടുന്നത്‌ രോഗം തടയാന്‍ ഉപകരിക്കും.
  • ആള്‍ട്ടര്‍നേറിയ ബ്ലൈറ്റ്‌: വിത്തു പരിചരണത്തില്‍ കാപ്‌റ്റാന്‍ 3 ഗ്രാം / കിലോ വിത്തു എന്നളവിനു ഉപയോഗിക്കുന്നതും, മാങ്കോസെബ്‌ 0.25% 15 ദിവസം ഇടവിട്ട്‌ രോഗബാധയ്‌ക്കു ശേഷം തളിക്കുന്നതും ബ്ലൈറ്റ്‌ നിയന്ത്രിക്കാന്‍ സഹായിക്കും.
  • ഫിസിയോളജിക്കല്‍ തകരാറുകള്‍: വിപ്പ്‌റ്റെയില്‍: മോളിബഢ്‌നത്തിന്റെ കുറവ്‌ മൂലം ഉണ്ടാകുന്നു. ഇതിനായി കുമ്മായം ഇട്ടതിനുശേഷം 1 കി സോഡിയം / അമേണിയം മോളിബ്‌ഡേറ്റ്‌/ ഹെക്ടര്‍ എന്ന അളവില്‍ ചേര്‍ക്കുക.
വിളവെടുപ്പ്: കാര്‍ഡുകള്‍ക്ക്‌ ആവശ്യത്തിനു വലുപ്പം എത്തിക്കഴിഞ്ഞാല്‍ നിറം മാറ്റം ആരംഭിക്കുന്നതിനു മുമ്പു തന്നെ വിളവെടുക്കേണ്ടതാണ്‌.
വിളവ്: ഒരു ഹെക്ടറില്‍ നിന്നും 20-35 ടണ്‍

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share