നേന്ത്രവാഴ

നേന്ത്രവാഴ
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: മഞ്ചേരി നേന്ത്രന്‍ - മൂപ്പു കുറഞ്ഞ ഇനം. ഉയരം കുറവ്‌, സാമാന്യം നല്ല വിളവ്‌.
കാളിയേത്തന്‍ - തിരുവനന്തപുരം ജില്ലയിലും പരിസരത്തും സാധാരണമായ ഇനം.
നെടുനേന്ത്രന്‍ - വലിപ്പമുള്ള കായ്‌കള്‍, ഉയര്‍ന്ന വിളവ്‌.
ചെങ്ങാഴിക്കോടന്‍ - രുചിയേറിയ പഴം.
ആറ്റു നേന്ത്രന്‍ - മഴയെ ആശ്രയിച്ചുള്ള കൃഷിക്കു പറ്റിയത്‌
മേട്ടുപ്പാളയം - ഉയരമുള്ള ഇനം, ഉയര്‍ന്ന വിളവ്‌, മൂപ്പ്‌ കുടുതല്‍
മിന്തോളി - മൂപ്പ്‌ കൂടിയ ഇനം. വലിപ്പമേറിയ കായ്‌കള്‍
സാന്‍സിബാര്‍ - വളരെ വലിപ്പമുള്ള കായ്‌കള്‍, പടല എണ്ണം കുറവ്‌, കുടപ്പന്‍ ഇല്ലാത്ത ഇനം
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : ആഗസ്‌റ്റ്‌, സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലാണ്‌ നനവാഴ നടുന്നത്‌. കേരളത്തില്‍ നേന്ത്രക്കുല അധിയകമായി ആവശ്യമുള്ള ഓണക്കാലത്ത്‌ കുല കിട്ടുവാന്‍ ഇത്‌ സഹായിക്കും. കുംഭവാഴ (പൊടിവാഴ) നടുന്നത്‌ ഫെബ്രുവരി- മാര്‍ച്ച്‌ മാസങ്ങളിലാണ്‌.
ആവശ്യമായ വിത്ത് : മൂന്ന്‌ മുതല്‍ നാല്‌ മാസം വരെ പ്രായമായ ആരോഗ്യമുള്ള സൂചിക്കന്നുകളാണ്‌ നടാന്‍ തെരഞ്ഞെടുക്കേണ്ടത്‌.
നടീല്‍ അകലം: 50 സെന്റീമീറ്റര്‍ നീളത്തിലും 50 സെന്റീ മീറ്റര്‍ വീതിയിലും 50 സെന്റീ മീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ തയ്യാറാക്കി ഇതിനുള്ളില്‍ വാഴമാണം ഇറക്കി വയ്‌ക്കണം. തനി വിളയായി കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും രണ്ട്‌ മീറ്റര്‍ അകലത്തില്‍ നടുന്നതാണ്‌ ഉത്തമം.
വളപ്രയോഗം : കന്നുകള്‍ നടാന്‍ കുഴികള്‍ തയ്യാറാക്കുമ്പോള്‍ വാഴയൊന്നിന്‌ 10 കിലോഗ്രാം ജൈവവളം (പച്ചിലയോ, അഴുകി പൊടിഞ്ഞ ചാണകമോ, കമ്പോസ്‌റ്റോ) ഇടണം. ഇതോടൊപ്പം മണ്ണിലെ പുളിപ്പ്‌ ക്രമീകരിക്കുന്നതിനായി 500ഗ്രാം മുതല്‍ 1 കിലോഗ്രാം വരെ കുമ്മായവും ചേര്‍ക്കണം. നേന്ത്രവാഴയ്‌ക്ക്‌ ആവശ്യമായ പ്രധാന മൂലകങ്ങളുടെ അളവ്‌ ഒരു വഴയ്‌ക്ക്‌ 190 ഗ്രാം. നൈട്രജന്‍, 115 ഗ്രാം ഫോസ്‌ഫേറ്റ്‌, 300 ഗ്രാം പൊട്ടാസ്യം എന്ന അനുപാതത്തിലാണ്‌. ആറ്‌ തവണകളായി ഇവ നല്‍കണം.
വിള പരിചരണം: വേനല്‍ക്കാലത്ത്‌ തടം നല്ലവണ്ണം നനയത്തക്കരീതിയില്‍ മൂന്ന്‌ ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തേണ്ടതാണ്‌.
കള നിയന്ത്രണം:കളയുടെ വളര്‍ച്ചയ്‌ക്കനുസരിച്ച്‌ നാലഞ്ച്‌ തവണ ഇടയിളക്കുന്നത്‌ അവയെ നിയന്ത്രിക്കുവാന്‍ സഹായിക്കും.
കീട നിയന്ത്രണം:
  • മാണവണ്ട്‌: വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. കീടബാധയുള്ള കന്നുകള്‍ ഉപയോഗിക്കാതിരിക്കുക. കന്നുകള്‍ നട്ട്‌ 20 ദിവസവും 75 ദിവസവും 165 ദിവസവും കഴിയുമ്പോള്‍ 25 ഗ്രാം വീതം ഫോറേറ്റ്‌ (10% ജി) ഉദാ: തിമറ്റ്‌്‌ 10%ജി. ഫോറേറ്റ്‌ 10% ജി 10% മാണത്തിനടുത്തായി ചുവട്ടിലിട്ട്‌ ഇളക്കിചേര്‍ക്കണം. ജലസേചനം കൊണ്ട്‌ മണ്ണില്‍ ഈര്‍പ്പം ഉറപ്പ്‌ വരുത്തണം.
  • ഇലപ്പുഴു: എക്കാലക്സ് 2 (25 % ഇ.സി.)2 മില്ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
  • വാഴപ്പേനുകള്‍: ഫോറേറ്റ്‌ ഉപയോഗിച്ചു നശിപ്പിക്കുക.
രോഗ നിയന്ത്രണം :
  • കുറുനാമ്പ്‌ രോഗം: രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്ന്‌ മാത്രം കന്നുകള്‍ ശേഖരിക്കുക. രോഗം ബാധിച്ച വാഴകള്‍ പിഴുതെടുത്ത്‌ നശിപ്പിക്കുക.
  • ഇലപ്പുള്ളി: രോഗബാധിതമായ ഇലകള്‍ വെട്ടിമാറ്റി തോട്ടത്തിനുപുറത്ത്‌്‌ ആഴത്തില്‍ കുഴിച്ചുമൂടുകയൊ കത്തിക്കുകയോ ചെയ്യുക. അതിനുശേഷം 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക. മഴക്കാലത്ത്‌‌ പശചേര്‍ത്താണ്‌ ബോര്‍ഡോമിശ്രിതം തളിക്കേണ്ടത്‌. കൃഷിടിയിടം വ്യത്തിയായി സൂക്ഷിക്കേണ്ടത്‌‌ രോഗനിന്ത്രണത്തിന്‌ അത്യവശ്യമാണ്‌. രണ്ടാഴ്‌ച ഇടവിട്ട്‌ മരുന്ന്‌ തളിക്കുകയും വേണം. ശരിയായ നീര്‍വാഴ്‌ച സൗകര്യം ഏര്‍പ്പെടുത്തണം.
വിളവ്:

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share