പരിഷത്ത് വീണ്ടും എത്തുന്നു; ബയോഗ്യാസ് പ്ലാന്റുമായി


1. ഡോം ഉറപ്പിക്കുന്നു 2. പ്ലാന്റില്‍ ചാണകം നിറയ്ക്കുന്നു 3.പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്നു 4.ബയോഗ്യാസ് അടുപ്പ്


ആലപ്പുഴ: ചെലവുകുറഞ്ഞ, പുകയില്ലാത്ത അടുപ്പ് ജനകീയമാക്കിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാചകവാതക പ്ലാന്റിലൂടെ വീണ്ടും അടുക്കള വിപ്ലവത്തിന് തുടക്കം കുറിക്കുന്നു. അടുക്കളമാലിന്യങ്ങള്‍ പാചകവാതകമാക്കുന്ന ലളിതമായ പ്ലാന്റുമായാണ് ഇക്കുറിയെത്തുന്നത്. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ (ഐ.ആര്‍.ടി.സി) രൂപപ്പെടുത്തിയ എടുത്തുകൊണ്ടുപോകാവുന്ന ഈ പ്ലാന്റ് പരിഷത്ത് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും തകരാര്‍ പരിഹരിച്ചു നല്‍കുകയും ചെയ്യും.

500
ലിറ്റര്‍ ഉയരമുള്ള പ്ലാന്റില്‍ മൂന്നു നാലുകിലോഗ്രാം മാലിന്യവും വെള്ളവും ഒഴിച്ചാല്‍ ദിവസവും ഒന്നരമണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കും. പ്ലാന്റിന് 12,000 രൂപയാണ് വില. പ്ലാന്റിനൊപ്പം ബര്‍ണറുള്ള ബയോഗ്യാസ് അടുപ്പും നല്‍കും. പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് നല്‍കും. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമായ 125 കി.ഗ്രാം ചാണകം (ഏകദേശം പത്തു കുട്ട) പ്ലാന്റ് വാങ്ങുന്നയാള്‍ നല്‍കണം. കൂടുതല്‍ ഈടു നില്‍ക്കുന്നതും അറ്റകുറ്റപ്പണി എളുപ്പവുമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഭാരം കുറവായതിനാല്‍ ആവശ്യാനുസരണം എടുത്തുമാറ്റാനും കഴിയും. വാട്ടര്‍ ജാക്കറ്റ് ഉള്ളതിനാല്‍ ഡൈജസ്റ്ററിലുള്ള മാലിന്യങ്ങള്‍ പുറത്തു കാണുകയില്ല.

അടുക്കളമാലിന്യത്തിനു പുറമെ കേടുവന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, തേങ്ങാവെള്ളം എന്നിവയും ഇടാം. പശു, ആട്, കോഴി, താറാവ്, പന്നി, എന്നീ വളര്‍ത്തുമൃഗങ്ങളുടെ കാഷ്ഠം ആവശ്യത്തിനു ലഭിക്കുന്നിടത്തും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാം.

15,000
മുതല്‍ 20,000 രൂപ വരെ പോര്‍ട്ടബിള്‍ പ്ലാന്റുകള്‍ക്ക് പുറമെ വിലയുണ്ട്. ഇത്തരം പ്ലാന്റുകള്‍ വാങ്ങിയവര്‍ക്ക് തുടര്‍സേവനം ലഭ്യമാകാതിരിക്കുമ്പോഴാണ് പൂര്‍ണ ഗ്യാരന്റിയുള്ള പ്ലാന്റുമായി പരിഷത്ത് പ്രവര്‍ത്തകര്‍ എത്തുന്നത്. സമീപത്തുള്ള പരിഷത്ത് പ്രവര്‍ത്തകരുമായോ 0477-2261363, 9400203766 നമ്പരിലോ വിളിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share